ഫേസ്ബുക്കില്‍ 2014 ല്‍ ഇന്ത്യയില്‍ നിന്നും നിറഞ്ഞു നിന്ന ചിത്രങ്ങള്‍
Wednesday, January 14, 2015 10:14 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫേസ്ബുക്കില്‍ 2014 ല്‍ ഇന്ത്യയില്‍ നിന്നും കൂടുതല്‍ ചിത്രങ്ങള്‍ നിറഞ്ഞു നിന്നു. പല സ്ഥലങ്ങളുടെയും ചിത്രങ്ങള്‍ ഒരുപാട് പേരെ ആകര്‍ഷിച്ചെങ്കിലും ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് എട്ട് ചിത്രങ്ങളാണ്. ഈ ഫേസ്ബുക്ക് കാഴ്ചകള്‍ വളരെയധികം പേരെ ഈ സ്ഥലങ്ങളില്‍ എത്തിക്കുകയും ചെയ്തു. ഫേസ്ബുക്ക് ചിത്രങ്ങളില്‍ ഒന്നാം സ്ഥാനം ഇന്ത്യാ ഗേറ്റിന് ആണ്. പ്രണയകൂടീരങ്ങളില്‍ ലോകത്തില്‍ ഒന്നാമതായ താജ്മഹലും ഫേസ്ബുക്കില്‍ നിറഞ്ഞു നിന്നു. കൊച്ചിയിലെ ലുലുമാളും കഴിഞ്ഞ വര്‍ഷം കൂടുതല്‍ പേരെ ആകര്‍ഷിച്ചവയില്‍ ഒന്നാണ്.

കഴിഞ്ഞ വര്‍ഷം 2014 ല്‍ ഫേസ്ബുക്ക് താളുകളില്‍ കൂടുതല്‍ ഇടംപിടിച്ച മനോഹര ഇന്ത്യന്‍ കാഴ്ചകള്‍ ഇവയാണ്: ഇന്ത്യാഗേറ്റ്, താജ്മഹല്‍, മുംബൈ മറൈന്‍ ഡ്രൈവ്, ലുലുമാള്‍ കൊച്ചി, ബംഗളൂരുവിലെ നന്ദി ഹില്‍സ്, ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി, കൂര്‍ഗിലെ കച്ചി മേഞ്ഞ കുടില്‍, ഡല്‍ഹിയിലെ ഗുരുദ്വാരാ ബംഗ്ളാവ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍