ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ പാരീഷ് കൌണ്‍സില്‍
Wednesday, January 14, 2015 6:28 AM IST
ഫിലാഡല്‍ഫിയ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള പ്രമുഖ ഇടവകദേവാലയങ്ങളിലൊന്നായ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന പള്ളിയില്‍ 2015-2016 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൌണ്‍സില്‍ നിലവില്‍ വന്നു.

രൂപതയുടെ പുതുക്കിയ നിയമാവലി പ്രകാരം പാരീഷ് കൌണ്‍സിലില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു കൈക്കാരന്‍, ഇടവകവികാരി നാമനിര്‍ദേശം ചെയ്യുന്ന മറ്റൊരു കൈക്കാരന്‍, കുടുംബകൂട്ടായ്മകളില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന വാര്‍ഡ് പ്രസിഡന്റുമാര്‍, സണ്‍ഡേസ്കൂള്‍ പ്രതിനിധി, ഭക്തസംഘടനകളുടെ ഒരു പ്രതിനിധി, വികാരി നോമിനേറ്റുചെയുന്ന അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പുതിയ പാരീഷ് കൌണ്‍സില്‍.

സണ്ണി പടയാറ്റി, ഷാജി മിറ്റത്താനി എന്നിവര്‍ കൈക്കാരന്മാരും ഒമ്പതു കുടുംബകൂട്ടായ്മകളെ പ്രതിനിധീകരിച്ച് റോയി വര്‍ഗീസ് (സെന്റ് അല്‍ഫോന്‍സ), പോളച്ചന്‍ വറീത് (സെന്റ് ചാവറ), ആന്റണി സിറിയക് (വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍), ജോണ്‍ ജോസഫ് പുത്തൂപ്പള്ളി (വാഴ്ത്തപ്പെട്ട മദര്‍ തെരേസാ), ജ്യോതി ഏബ്രാഹം (സെന്റ് ജോര്‍ജ്), ജോര്‍ജ് തലോടി (സെന്റ് ന്യുമാന്‍), സണ്ണി പടയാറ്റി (സെന്റ് ജോസഫ്), ബിനു പോള്‍ പൂവന്‍ (സെന്റ് മേരീസ്), സണ്ണി ഫിലിപ്പ് (സെന്റ് തോമസ്) എന്നിവരും സെന്റ് വിന്‍സന്റ് ഡി പോള്‍, എസ്എംസിസി, മരിയന്‍ മദേഴ്സ് എന്നീ സംഘടനകളുടെ പ്രതിനിധിയായി ബാബു കെ. പോള്‍, ജോസ് മാളേയ്ക്കല്‍ (മതബോധനസ്കൂള്‍), മലിസാ മാത്യു, (യുവജനം), നോമിനേറ്റുചെയ്യപ്പെട്ടവരായി സാറാ യോഹന്നാന്‍, ജിമ്മി ചാക്കോ, ജേക്ക് ചാക്കോ, ജോര്‍ജ് വി. ജോര്‍ജ്, മഞ്ജു ജോസഫ് ചെറുവേലില്‍ എന്നിവരാണ് പുതിയ പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍.

ജിമ്മി ചാക്കോ, ജേക്ക് ചാക്കോ എന്നിവരാണ് രൂപത പാസ്ററല്‍ കൌണ്‍സില്‍ അംഗങ്ങള്‍. ടോം പാറ്റാനിയാണ് പാരിഷ് സെക്രട്ടറിയും അക്കൌണ്ടന്റും.

ജനുവരി നാലിന് വിശുദ്ധ കുര്‍ബാന മധ്യേ ഇടവക വികാരി ഫാ. ജോണികുട്ടി ജോര്‍ജ് പുലിശേരി പുതിയ അംഗങ്ങള്‍ക്ക് സത്യവാചകങ്ങള്‍ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് 2013-14 വര്‍ഷങ്ങളിലെ പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുകയും പുതിയ കമ്മിറ്റിക്ക് എല്ലാവിധ ആശംസകള്‍ നേരുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍