ലാല്‍ കെയേഴ്സ് ബഹറിന്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
Wednesday, January 14, 2015 6:26 AM IST
മാനമ: ലാല്‍ കെയേഴ്സ് ബഹറിന്‍ ഘടകത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അച്ചടിച്ച 2015 ലെ കലണ്ടര്‍ കൊച്ചിയില്‍ നടന്‍ മോഹന്‍ലാല്‍ പ്രശസ്ത സീരിയല്‍ സിനിമാ നടി ശ്രീക്കുട്ടി രമേഷിന് നല്‍കി പ്രകാശനം ചെയ്തു.

ബഹറിനിലെ ലാല്‍ കെയേര്‍സ് അംഗങ്ങള്‍ക്കും ആരാധകര്‍ക്കും എല്ലാ പ്രവാസികള്‍ക്കും മോഹന്‍ലാല്‍ ഒരു നല്ല പുതുവര്‍ഷം ആശംസിച്ചു. ഈ പുതുവര്‍ഷത്തിലും കൂടുതല്‍ കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മോഹന്‍ലാലിന്റെ വാക്കുകള്‍ തങ്ങള്‍ക്ക് പ്രചോദനമാകുന്നുവെന്ന് ബഹറിന്‍ ലാല്‍ കെയെഴ്സ് കോ ഓര്‍ഡിനേറ്റര്‍മാരായ ജഗത് കൃഷ്ണകുമാറും എഫ്.എം ഫൈസലും പറഞ്ഞു.