ന്യൂയോര്‍ക്കിലെ ക്നാനായ യുവജന സംഗമം ശ്രദ്ധേയമായി
Wednesday, January 14, 2015 6:25 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സെന്റ് സ്റീഫന്‍ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ട്രൈസ്റേറ്റിലെ ക്നാനായ യൂത്തിനായി ഏകദിന സമ്മേളനം സംഘടിപ്പിച്ചു. ജനുവരി 10ന് (ശനി) സെന്റ് സ്റീഫന്‍ ക്നാനായ പാരിഷ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ന്യൂയോര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 69 യുവജനങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ബ്രൂക് ലിന്‍ രൂപതയുടെ വെക്കേഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് ജൂഡ് നയിച്ച ക്രിസ്തീയാനുഭവ പ്രഭാഷണങ്ങള്‍ യുവജനങ്ങള്‍ക്ക് പുതിയ അനുഭവമായി. മാമ്മോദീസായിലൂടെ നമുക്ക് ലഭിച്ച ക്രിസ്തീയ ചൈതന്യം രാജ്യത്തിന്റെ സാഹചര്യത്തില്‍ എങ്ങനെ വിജയപ്രദമായി സംരക്ഷിക്കാം എന്നതായിരുന്നു ശില്‍പശാലയില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശം.

കുടുംബത്തിന്റെ പവിത്രത സംരക്ഷിക്കേണ്ട ആവശ്യകത അമേരിക്കന്‍ സാഹചര്യത്തില്‍ എത്രയോ വിലപ്പെട്ടതാണെന്ന് ഫാ. ജോസഫ് ജൂഡ് യുവജനങ്ങളെ ഓര്‍മിപ്പിച്ചു.

ശരീരം ദൈവത്തിന്റെ ആലയമാണെന്നും മദ്യവും മയക്കുമരുന്നുകളും ആ ആലയത്തെ നശിപ്പിക്കുമെന്നുമുള്ള അറിവിന്റെ വെളിച്ചവും ഫാ. ജോസഫ് ജൂഡിന്റെ പ്രഭാഷണങ്ങളില്‍ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.

ന്യൂയോര്‍ക്കിലെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ യുവജനങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും സാധിച്ചു.

പരിപാടിയില്‍ റോക് ലാന്‍ഡ് മിഷന്‍ ഡയറക്ടര്‍ ഫാ. റെന്നി കട്ടയലും റോക് ലാന്‍ഡ് ക്നാനായ യുവജനങ്ങളും പങ്കെടുത്തു.

ഫാ. ജോസ് തറയ്ക്കല്‍, എബി തേര്‍വാലകട്ടയില്‍, ജെറിന്‍ കള്ളിക്കല്‍, ജൂഡി കുഞ്ഞമ്മാട്ടില്‍, ജസ്റിന്‍ പുള്ളോര്‍കുന്നേല്‍, മരീന തോട്ടം തുടങ്ങിയവര്‍ ഏകദിന യുവജന സമ്മേളനത്തിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ