ഐസിഎഫ് സെന്‍ട്രല്‍ മദ്രസ മീലാദ് ഫെസ്റ് ജനുവരി 16 ന്
Wednesday, January 14, 2015 6:24 AM IST
കുവൈറ്റ്: ഐസിഎഫ് കുവൈറ്റ് കമ്മിറ്റിയുടെ കീഴില്‍ അബാസിയയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഐസിഎഫ് സെന്‍ട്രല്‍ മദ്രസ സംഘടിപ്പിക്കുന്ന 'മീലാദ് ഫെസ്റ് 2015' ജനുവരി 16ന് (വെള്ളി) ഫര്‍വാനിയ പാക്കിസ്ഥാന്‍ ഇംഗ്ളീഷ് അക്കാഡമി ഓഡിറ്റോറിയത്തില്‍ നടക്കും.

ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികളുടെ വിവിധയിനം കലാ-സാഹിത്യ മത്സരങ്ങള്‍, ദഫ് മേളം, ഖുര്‍ആന്‍ പാരായണ മത്സരം എന്നിവയും തുടര്‍ന്ന് മദ്ഹ് ആലാപന സദസും സംഘടിപ്പിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള പരിപാടിയിലേക്ക് വിവിധ ഏരിയകളില്‍ നിന്ന് വാഹന സൌകര്യവും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 67645032, 97975913.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍