ചിറയില്‍ വേങ്ങമൂട്ടില്‍ സി.ജെ. മാത്യു (ബേബി) ഡാളസില്‍ നിര്യാതനായി
Tuesday, January 13, 2015 9:49 AM IST
ഡാളസ്: മീനടം ചിറയില്‍ വേങ്ങമൂട്ടില്‍ സി.ജെ. മാത്യു (82) ഡാളസില്‍ നിര്യാതനായി. മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്) ഇടവകാംഗമാണ്. ഭാര്യ: ഏലിയാമ്മ മാത്യു (പെണ്ണമ്മ) തോട്ടക്കാട് തണുങ്ങുംപൊതിക്കല്‍ കിഴക്കേമുറിയില്‍ കുടുംബാംഗം.

മക്കള്‍: ജോണ്‍ സി. മാത്യു (സാബു), ചെറിയാന്‍ മാത്യു (സജി), മറിയാമ്മ തൈമുറിയില്‍ (സാലിക്കുട്ടി). മരുമക്കള്‍: തോമസ് ഫിലിപ്പ് തൈമുറിയില്‍ (ആനിക്കാട്), മോളി കൊടുവത്ത് (കൊല്ലാട്), ലിജിമോള്‍ പുള്ളിയില്‍ (പയ്യപ്പാടി). (എല്ലാവരും ഡാളസില്‍). കൊച്ചുമക്കള്‍: സുമി, സുബിന്‍, നിജില്‍, നിധിന്‍, സ്റേറ്റസി, സ്റീഫന്‍.

ജനുവരി 16 -ന് (വെള്ളി) വൈകിട്ട് ആറ് മുതല്‍ ഒമ്പതു വരെ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് ഇടവകയില്‍ പൊതുദര്‍ശനത്തിനും ആദരാഞ്ജലികള്‍ സമര്‍പ്പിക്കുന്നതിനും സൌകര്യമുണ്ടായിരിക്കും. (11555 ലൂണാ റോഡ്, ഫാര്‍മേഴ്സ് ബ്രാഞ്ച്).

സംസ്കാര ശുശ്രൂഷകള്‍ ജനുവരി 17 ന് (ശനി) രാവിലെ 10 ന് മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്) ഇടവകയില്‍ ആരംഭിച്ച് സംസ്കാരം കോപ്പേല്‍ ഫ്രീപോര്‍ട്ട് പാര്‍ക്ക് വേയിലുള്ള റോളിംഗ് ഓക്ക് സെമിത്തേരിയിലെ മാര്‍ത്തോമ ഗാര്‍ഡനില്‍. (400 സൌത്ത് ഫ്രീപോര്‍ട്ട് പാര്‍ക്ക് വേ, കോപ്പേല്‍, ടെക്സസ് 75019).

വിവരങ്ങള്‍ക്ക്: തോമസ് ഫിലിപ്പ് 9728637418.

റിപ്പോര്‍ട്ട്: ആന്‍ഡ്രൂസ് അഞ്ചേരി