ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിസ് ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ നടത്തി
Tuesday, January 13, 2015 6:12 AM IST
ഷിക്കാഗോ: ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിസിന്റെ (കടണഅക) സാമൂഹിക സേവന വിഭാഗമായ ഫാമിലി ഫോക്കസിന്റെ ധനശേഖരണാര്‍ഥം സംഘടിപ്പിച്ച ഫണ്ട് റൈസിംഗ് ഡിന്നറും ക്രിസ്മസ്, പുതുവത്സരവും വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ജനുവരി 10ന് ഷിക്കാഗോയിലെ കെസിഎസ് കമ്യൂണിറ്റി സെന്ററില്‍ നടന്ന പരിപാടികള്‍ കുക്ക് കൌണ്ടി സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജ് ഡാരന്‍ ബൌടന്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഷിക്കാഗോ സീറോ മലബാര്‍ ഇടവക വികാരി റവ. ഡോ. അഗസ്റിന്‍ പാലക്കപറമ്പില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ്, പുതുവത്സര സന്ദേശം നല്‍കി. പ്രസിഡന്റ് മാത്യൂസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് അംഗങ്ങള്‍ അവതരിപ്പിച്ച ഗാനമേള, കുട്ടികളുടെ നൃത്തം, മറ്റ് സാംസ്കാരിക പരിപാടികള്‍ എന്നിവ അരങ്ങേറി. പിക്നിക്കിനോടനുബന്ധിച്ച് നടന്ന മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ സണ്ണി മേനാംമറ്റത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് സാബി കോലത്ത് സ്വാഗതവും ജോ. സെക്രട്ടറി ജോസ് ചാക്കോ നന്ദിയും പറഞ്ഞു. ആതിര മണ്ണംചേരില്‍ എംസി ആയിരുന്നു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം