ഡാളസില്‍ കേരള അസോസിയേഷന്‍ ടാക്സ് സെമിനാര്‍ ജനുവരി 17ന്
Tuesday, January 13, 2015 6:10 AM IST
ഡാളസ്: ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും കേരള അസോസിയേഷന്‍ ഓഫ് ഡാളസും സംയുക്തമായി സംഘടിപ്പിക്കുന്ന ടാക്സ് സെമിനാര്‍ ജനുവരി 17ന് (ശനി) ഉച്ചകഴിഞ്ഞ് 3.30 മുതല്‍ ഡാളസില്‍ നടക്കും.

ഗാര്‍ലന്റ് ബ്രോഡ് വേയിലുള്ള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന സെമിനാറില്‍ ഹരി പിള്ള സിപിഎ, കവിതാ മാത്യു അറ്റോര്‍ണി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രസംഗിക്കും. ഇന്‍കം ടാക്സ് ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രത്യേകതകള്‍, ലിവിംഗ് വീല്‍ തയാറാക്കുന്നതെങ്ങനെ തുടങ്ങിയ വിജ്ഞാനപ്രദമായ ക്ളാസുകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി തോമസ് വടക്കേമുറിയില്‍, റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു. പ്രവേശനം സൌജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ് കൊടുവത്ത് 972 569 7165.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍