ഷിക്കാഗോ സേക്രഡ് ഹാര്‍ട്ടില്‍ പുതിയ ആരാധന സമയം
Tuesday, January 13, 2015 4:31 AM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയില്‍, ജാനുവരി ഇരുപത്തിഅഞ്ചാം തിയതി മുതല്‍ ഞായറാഴ്ച രാവിലെ 9.30-നായിരിക്കും വിശുദ്ധ കുര്‍ബാന. അതിനെതുടര്‍ന്ന് കുട്ടികളുടെ മതപഠനക്ളാസ് നടക്കും.

ജാനുവരി പതിനൊന്നാം തിയതി പത്ത് മണിക്കുനടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം, ബഹുമാനപ്പെട്ട വികാരി ഫാ.എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതയില്‍, 2015-ലെ ആദ്യത്തെ പാരീഷ് കമ്മറ്റി യോഗം കൂടി. പ്രാര്‍ത്ഥനയോടുകൂടി തുടങ്ങിയ പാരീഷ് കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത എല്ലാ കമ്മറ്റിയംഗങ്ങളേയും അനുമോദിക്കുകയും, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. അക്കൌണ്ടന്റ് സണ്ണി മുത്തോലം 2014-ലെ കണക്കുകള്‍ വായിച്ച് പാസാക്കി. തുടര്‍ന്നുള്ള ചര്‍ച്ചയില്‍, ജാനുവരി പതിനെട്ടാം തിയതി ഞായറാഴ്ച രാവിലെ പത്തിന് മലയാളം കുര്‍ബാനയും മതപഠനക്ളാസും, 11.45-ന് ഇംഗ്ളിഷ് കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും രാവിലെ ഒബ്ബതരക്ക് മലയാളത്തിലും ഇംഗ്ളിഷിലുമുള്ള ഒരു കുര്‍ബാനയെ ഉണ്ടായിരിക്കുകയുള്ളു, ഒന്നിടവിട്ടുള്ള ഞായറാഴ്ചകളില്‍ ഇംഗ്ളീഷ് ഗാനങ്ങളായിരിക്കും ആലപിക്കുക എന്നും തീരുമാനിച്ചു. സമാപന പ്രാര്‍ത്ഥനയോടുകൂടി യോഗം സമാപിച്ചു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി