കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ ഹസാവി ബ്രാഞ്ചിന് പുതിയ ഭാരവാഹികള്‍
Monday, January 12, 2015 9:58 AM IST
കുവൈറ്റ്: കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ ഹസാവി ബ്രാഞ്ചിന് പുതിയ ഭാരവാഹികള്‍. 2015-16 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി എസ്. കലാം മൌലവി (പ്രസിഡന്റ്), വി.പി. ബഷീര്‍, ടി.കെ സമീഹുള്ള, ടി.കെ. ഹനീഫ, ഹുസൈന്‍ മരക്കാര്‍, മുഹമ്മദ് അലി (വൈസ് പ്രസിഡന്റുമാര്‍), സിദ്ദിക്ക് ചെറുപ്പുളശേരി (ജനറല്‍ സെക്രട്ടറി), ഇ. ഷമീര്‍ (ഓര്‍ഗ. സെക്രട്ടറി) ബി.കെ ഖാലിദ് (അഡ്മിന്‍. സെക്രട്ടറി), സി.എ മുഹമ്മദ് (ട്രഷറര്‍) മൂസു രായിന്‍ (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഷംസീര്‍ നാസര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. കെകെഎംഎ ഓഫീസില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിന്റെ ഉദ്ഘാടനം ജനറല്‍ സെക്രട്ടറി കെ.ബഷീര്‍ നിര്‍വഹിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ഷമീറും വരവ് ചെലവു കണക്കുകള്‍ മുഹമ്മദലിയും ഓഡിറ്റ് റിപ്പോര്‍ട്ട് മൂസു രായിനും സമര്‍പ്പിച്ചു.

കെകെഎംഎ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രസന്റേഷന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് തൈയിലും പ്രവര്‍ത്തനങ്ങളുടെ ദൃശ്യാവിഷ്കാരം ബി.കെ. ഖാലിദും അവതരിപ്പിച്ചു. ശാഖയുടെ പ്രവര്‍ത്തനങ്ങളില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവച്ച സമീഹുള്ള, കെ.എച്ച് മുഹമ്മദ്, എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വൈസ് ചെയര്‍മാന്‍ എന്‍.എ മുനീര്‍, വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അബ്ദുള്‍ സലാം, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ പയ്യന്നൂര്‍, വൈസ് പ്രസിഡന്റ് അലിക്കുട്ടി ഹാജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. പ്രസിഡന്റ് കലാം മൌലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചെര്‍പ്പുളശേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍