ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ നടത്തി
Monday, January 12, 2015 9:57 AM IST
ലണ്ടന്‍: ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ വിവിധ പരിപാടികളോടെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ നടത്തി. പ്രസിഡന്റ് സാജന്‍ ജോസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിനുശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ഐഡിയ സ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ പ്രസിദ്ധ ഗായകനും ഗിത്താറിസ്റുമായ വില്യം ഐസക്ക് കലാപരിപാടികള്‍ക്ക് തിരികൊളുത്തി.

തുടര്‍ന്ന് വില്യം ഐസക്ക് സംഗീതവിരുന്ന് ഒരുക്കി. തുടര്‍ന്ന് ഡിഎംഎ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ആഘോഷത്തെ വര്‍ണാഭമാക്കി.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്