ആര്‍എസ്സി ജിദ്ദ യുവ സമ്മേളനം സമാപിച്ചു
Monday, January 12, 2015 9:57 AM IST
ജിദ്ദ: സമീപനങ്ങളിലും നിലപാടുകളിലും നഷ്ടപ്പെട്ടുപോയ നളെയുടെ വ്യവസ്ഥിതികളെ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുകയാണ് പുതുതലമുറയുടെ കാതലായ പ്രാശ്നങ്ങള്‍ക്ക് പരിഹാരമെന്ന് ആര്‍എസ്സി ജിദ്ദ സോണ്‍ സമ്മേളനം അഭിപ്രായപ്പെട്ടു.

അബ്ദുസലാം മുസ്ലിയാര്‍ പൊന്നാട് അധ്യക്ഷത വഹിച്ചു. സയിദ് ഹബീബ് അല്‍ബുഖാരി (ഐസിഎഫ് നാഷണല്‍ പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു. ബഷീര്‍ അഷ്റഫി 'പഠനം' എന്ന സെഷന് നേതൃത്വം നല്‍കി. ഷരീഫ് മാസ്റര്‍ വെളിമുക്ക് പ്രസംഗിച്ചു.

പുതിയ ഭാരവാകിളായ അലി ബുഖാരി (ചെയര്‍മാന്‍), നൌഫല്‍ എറണാംകുളം (കണ്‍വീനര്‍), സയിദ് കെ.പി.ശിഹാബുദ്ദീന്‍ (ട്രെയ്നിംഗ്), യാക്കൂബ് ഊരകം (സംഘടന), മുഹമ്മദ് നിസാം (വിസ്ഡം), ജഹ്ഫര്‍ അലി അരീകോട് (റിസാല), ഗഫൂര്‍ പാാെട് (സ്റുഡന്റ്സ്), റഷീദ് പന്ത.ൂര്‍ (കലാലയം), അബ്ദുള്‍ നാസര്‍ സഖാഫി (ഫിനാന്‍സ്) എന്നിവരെ തെരഞ്ഞെടുത്തു.

യാസര്‍ അറഫാത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുള്‍ മജീദ് സഖാഫി (ഐസിഎഫ് ജിദ്ദ സെന്‍ട്രല്‍ വൈസ് പ്രസിഡന്റ്) പാനല്‍ അവതരണം നടത്തി. യാക്കൂബ് ഊരകം സ്വാഗതവും നൌഫല്‍ എറണാകുളം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍