സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനില്‍ പെരുനാള്‍
Monday, January 12, 2015 9:54 AM IST
കുവൈറ്റ്: സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാമത് പെരുന്നാള്‍ ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ ആഘോഷിച്ചു.

അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ അങ്കണത്തില്‍ രാവിലെ ഏഴു മുതല്‍ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മുഖ്യകാര്‍മികനായിരുന്നു. വികാരി റവ. ഫാ. സജു ഫിലിപ്പ്, റവ. ഫാ. പി.എ. ഫിലിപ്പ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

റവ. മാത്യൂസ് ഓലിക്കല്‍ കോര്‍എപ്പിസ്കോപ്പയും നൂറുകണക്കിന് ഇടവകാംഗങ്ങളും സമീപ ഇടവകളിലെ വിശ്വാസികളും അഭ്യുദയകാംഷികളും അടക്കം നൂറുകണക്കിന് പേര്‍ ആരാധനയില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു.

സ്കൂള്‍ അങ്കണത്തില്‍ നടന്ന പ്രത്യേക യോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണവിഭാഗത്തിന്റെ പുതിയ പദ്ധതിയായ ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറത്തിന്റെ സഭാതലത്തിലുള്ള ഔദ്യോഗികമായ ഉദ്ഘാടനവും നടത്തപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍