ഡാളസില്‍ വൈദിക സന്യസ്ത സമ്മേളനം ഫെബ്രുവരി 10 മുതല്‍ 12 വരെ
Monday, January 12, 2015 9:54 AM IST
ഡാളസ്: നോര്‍ത്ത് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മലങ്കര കത്തോലിക്കാ സഭയിലെ വൈദികരുടെയും സന്യസ്തരുടെയും ഒരു കൂട്ടായ്മ ഫെബ്രുവരിയില്‍ ഡാളസില്‍ നടത്തുന്നു.

നോര്‍ത്ത് അമേരിക്കയിലെ മലങ്കര കത്തോലിക്കാ എക്സാര്‍ക്കേറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമ്മേളനത്തില്‍ തോമസ് മാര്‍ യൌസേബിയോസ് മെത്രാപോലീത്ത സംബന്ധിക്കും.

ഫെബ്രുവരി 10 മുതല്‍ 12 വരെ നടക്കുന്ന സമ്മേളനം വൈദികരുടെയും സന്യസ്തരുടെയും സഭാ സമര്‍പ്പിതരുടെയും കൂട്ടായ്മയെ പരിപോഷിപ്പിക്കാനുള്ള ക്ളാസുകളും മറ്റ് പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ഡാളസ് മലങ്കര കത്തോലിക്കാ ഇടവക വികാരി ഫാ. ജോസ് നെടുമാംകുഴിയിലാണ് കൂട്ടായ്മയുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്