മാഞ്ചസ്ററില്‍ മകര സംക്രാന്തിയും അയ്യപ്പ പൂജയും
Monday, January 12, 2015 9:53 AM IST
മാഞ്ചസ്റര്‍: ഗ്രേയ്റ്റര്‍ മാഞ്ചസ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 10ന് (ശനി) വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതുവരെ രാധാകൃഷ്ണ മന്ദിര്‍ ഹാളില്‍ മകര സംക്രാന്തിയോട് അനുബന്ധിച്ച് അയ്യപ്പ പൂജയും ജയന്‍ അംബാലിയും രഞ്ജിതും നയിച്ച ഭക്തി സംഗീത വിരുന്നും ഒരുക്കി.

അയ്യപ്പ പൂജയോടനുബന്ധിച്ചുള്ള പൂജയിലും തുടര്‍ന്നുള്ള പ്രസാദ വിതരണത്തിലും സദ്യയിലും സഹകരിച്ച എല്ലാ ഭക്തജനങ്ങള്‍ക്കും ഭാരവാഹികളായ പ്രസിഡന്റ് ഗോപകുമാറും സെക്രട്ടറി സുമിത് ബാബുവും നന്ദി പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗോപകുമാര്‍ 07932 672467, സുമിത് 07545 132255, ബിജു 07809 673011, ഷാജിമോന്‍ 07886 526706.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍