പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ പുതുവത്സര ആഘോഷം ജനുവരി 15ന്
Sunday, January 11, 2015 7:20 AM IST
കുവൈറ്റ്: പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ (ജഉഅ ഗഡണഅകഠ), പുതുവത്സര ആഘോഷം ജനുവരി 15 ന് (വ്യാഴം) അബാസിയ ഹൈ ഡൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഇതോടൊപ്പം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന അറിയപ്പെടുന്ന സാഹിത്യകാരനും പത്തനംതിട്ട സ്വദേശിയുമായ കൈപ്പട്ടൂര്‍ തങ്കച്ചന് യാത്രയപ്പും നല്‍കുന്നു.

കുവൈറ്റിലെ പ്രവാസ സമൂഹത്തിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാ, സാംസ്കാരിക പരിപാടികളും മറ്റ് വിനോദ പരിപാടികളും ഉണ്ടായിരിക്കും.

പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ എല്ലാ അംഗങ്ങളും പരിപാടികളില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഉമ്മന്‍ ജോര്‍ജ് അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ുൃലശെറലി@ുമേറശൃശര.ീൃഴ, യശഷശ.ാൌൃമഹശ@ഴാമശഹ.രീാ 99722437,66540813,97117492.