കെകെഎംഎ ജഹറ ബ്രാഞ്ചിന് പുതിയ ഭാരവാഹികള്‍
Sunday, January 11, 2015 7:18 AM IST
കുവൈറ്റ്: കെകെഎംഎ ജഹറ ബ്രാഞ്ചിന് പുതിയ ഭാരവാഹികള്‍. 2015-16 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ബഷീര്‍ ആമേത്ത് (പ്രസിഡന്റ്), ഷറഫുദ്ദീന്‍ മേലടി, ഹംസ തിക്കോടി, മൊയിദുണ്ണി, മുഹമ്മദ് കുട്ടി കൊലാളംബ് (വൈസ് പ്രസിഡന്റുമാര്‍), പി. ഖമറുദ്ദീന്‍ (ജനറല്‍ സെക്രട്ടറി), കെ.സി. മജീദ് (ഓര്‍ഗ. സെക്രട്ടറി), ടി.സി. നജ്മുദ്ദീന്‍, സി.പി. റഷീദ് (അഡ്മിന്‍. സെക്രട്ടറി), അബു തിക്കോടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ലത്തീഫ് എടയൂര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. ജഹറ ഐപിസി ഓഡിറ്റോറിയ ത്തില്‍ പ്രസിഡന്റ് ബഷീര്‍ അമേത്തിനറെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കേന്ദ്ര വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. കെ.സി. അബ്ദുള്‍ മജീദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഖമറുദ്ദീന്‍ വരവ് ചെലവു കണക്കും അവതരിപ്പിച്ചു.

കേന്ദ്ര ജനറല്‍ സെക്രട്ടറി കെ. ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂര്‍, ഇബ്രാഹിം കുന്നില്‍, മുനീര്‍ തുരുത്തി, റസാക്ക് മേലടി സി.എച്ച് അബ്ദുള്ള, എച്.എ. ഗഫൂര്‍, സുല്‍ഫിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.യോഗത്തില്‍ എ.പി. അബ്ദുള്‍ സലാം റസാക്ക് മേലടി എച്ച്.എ ഗഫൂര്‍ എന്നിവരെ ആദരിച്ചു. അബ്ദുള്ള ഫൈസി പ്രാര്‍ഥന നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍