പോള്‍ പി. പറമ്പി കിംഫ്രയുടെ ഡയറക്ടര്‍ ബോര്‍ഡംഗമായി നിയമിതനായി
Sunday, January 11, 2015 7:16 AM IST
തിരുവന്തപുരം: കിംഫ്രയുടെ എക്സ്പോര്‍ട്ട് പ്രമോഷന്‍ വ്യവസായ പാര്‍ക്ക് ലിമിറ്റഡിന്റെ ഡയറക്ടറായി പോള്‍ പി. പറമ്പിയെ സര്‍ക്കാര്‍ നിയമിച്ചു.

മുന്‍ കെഎസ്യു, യുത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായ പോള്‍ പറമ്പി അമേരിക്കയിലെ ഓവര്‍സീസ് കോണ്‍ഗ്രസ് സ്ഥാപക പ്രസിഡന്റായിരുന്നു. ചാലക്കുടി നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രണ്ട് വട്ടം പരിഗണിച്ചിരുന്ന പേരുകളിലൊന്നായിരുന്നു പോളിന്റെത്. സ്കൂള്‍ പഠനകാലത്തെ കെഎസ്യു ജില്ലാ നേതൃത്വത്തിലേക്ക് ഉയര്‍ന്നിരുന്നു ഇദ്ദേഹം. കെഎസ്യു മുകുന്ദപുരം താലുക്ക് പ്രസിഡന്റായിരുന്നപ്പോള്‍ ആലപ്പുഴ താലുക്ക് പ്രസിഡന്റായിരുന്ന ഇന്നത്തെ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായുളള പോളിന്റെ ദിര്‍ഘകാലത്തെ ബന്ധമാണ് പുതിയ നിയമനത്തിന് വഴിവച്ചത്. പഠന കാലത്ത് കോളജ് യുണിയന്‍ ചെയര്‍മാന്‍, യുണിവേഴ്സിറ്റി യുണിയന്‍ കൌണ്‍സിലര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

കേരളത്തിലെ വ്യവസായ രംഗത്ത് മുഖ്യധാരയിലേക്ക് മാറിയ കിഫ്രയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പ്രവസികളെ അടക്കം ഉള്‍പ്പെടുത്തി ബോര്‍ഡ് വിപുലകരിച്ചിട്ടുളളത്. പറമ്പിയുടെ നിയമന ഉത്തരവില്‍ ഗവര്‍ണറാണ് ഒപ്പിട്ടിട്ടുള്ളത്. ജനുവരി ആറിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ചാര്‍ജ് എടുത്തത്.

കേരളത്തിലെ വ്യവസായരംഗത്തേക്ക് വിദേശിയരടക്കമുളള പ്രവാസി മലയാളികളെ അകര്‍ഷിക്കുന്നതിന് ആവശ്യമായ വ്യവാസയ മിറ്റ് ഉള്‍പ്പെടെ സംഘടിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ക്കാണ് മുഖ്യപരിഗണന നല്‍കുന്നതെന്ന് ഡയറക്ടര്‍ബോര്‍ഡ് അംഗമായി ചാര്‍ജ് എടുത്ത പോള്‍ പി. പറമ്പി മാധ്യമങ്ങളോട് പറഞ്ഞു. ഡയക്ടര്‍ ബോര്‍ഡ് അംഗമായി തെരഞ്ഞടുത്ത പറമ്പിയെ ചാലക്കുടിയില്‍ എത്തിയ രമേശ് ചെന്നിത്തല നേരിട്ട് അഭിനന്ദിച്ചു.

സാധരണകുടുംബത്തില്‍ ജനിച്ച പോള്‍ പൊതുപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഒമ്പത്് സഹോദരങ്ങള്‍ അടങ്ങിയ കുടുംബത്തിനും അത്താണിയായിരുന്നു. കൊമേഴ്സില്‍ ബിരുദാനന്തര ബിരുദമുളള പോള്‍ യുത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ് വിദേശത്തേക്ക് പോകുന്നത്. ഇറ്റലിയില്‍ ജോലിചെയ്തിരുന്ന സമയത്താണ് പറമ്പിയുടെ നേതൃത്വത്തില്‍ ഇറ്റലിയിലെ പ്രമുഖ മലയാളികളുടെ സംഘടനയായ അലിക്കിന് രുപം നല്‍കുന്നത്. ഇതിനുശേഷമാണ് പോള്‍ പി. അമേരിക്കയിലേക്ക് പോകുന്നത്. അമേരിക്കയില്‍ ജോലി ചെയ്യുന്ന സമയത്തും മറുനാടന്‍ മലായളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്െടത്തിയ ഇദ്ദേഹം ഓവര്‍സിസ് കോണ്‍ഗ്രസിന്റെ സ്ഥാപക പ്രസിഡന്റാവുകയായിരുന്നു.

മില്ലേനിയത്തില്‍ ഇല്ലിനോയ് മലയാളി ആസോസിയേഷന്റെ പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. ഷിക്കഗോയില്‍ നിന്നും പ്രസിദ്ധികരിക്കുന്ന കേരള എക്സപ്രസ് പത്രത്തിന്റെ അസോസിയേറ്റ് എഡിറ്റാറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷിക്കാഗോയില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷന്റെ കോ. കണ്‍വീനറുമായിരുന്നു. ചാലക്കുടി നിയോജകമണ്ഡലം അസംബ്ളിയിലേക്ക് പരിഗണിച്ചിരുന്നതിനാല്‍ ഇദ്ദേഹം അമേരിക്കയിലെ സിറ്റിസണ്‍ ഷിപ്പ് പോലും ഒഴിവാക്കുകയായിരുന്നു.

കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അടക്കം കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതക്കാളുമായി സൌഹൃദം സ്ഥാപിക്കുന്ന ഇദ്ദേഹം നാടിന്റെ വികസന കാര്യത്തിലും മുന്‍ നിരയിലാണ്. ദേശിയ പാതയില്‍ നിരന്തര അപകടങ്ങള്‍ക്ക് ഇടയായ മുരിങ്ങുര്‍ ജംഗ്ഷനില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സിഗ്നലും ബസ് ബേയും സ്ഥാപിച്ചത് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രദ്ധനേടിയിരുന്നു. വികസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചാലക്കുടി മേഖലയിലെ ജിവകാരുണ്യപ്രവര്‍ത്തനങ്ങളിലുടെയും ഇദ്ദേഹം നിരവധി പേര്‍ക്കാണ് ആശ്രയമായിട്ടുള്ളത്. അമേരിക്ക പോലുളള സ്വപ്നലോകത്ത് എത്തിയിട്ടും വന്ന വഴികള്‍ മറക്കാത്ത പോള്‍ സൌമ്യമായ പെരുമാറ്റത്തിലുടെ നാട്ടുക്കാര്‍ക്കും പ്രിയപ്പെട്ട നേതാവണ്. നടകമടക്കമുളള കലാരംഗത്തും സാംസ്കാരിക പ്രവര്‍ത്തനത്തിലും മുന്‍നിരയിലുളള ഇദ്ദേഹത്തിന്റെ സ്ഥാനലബ്ദിയുടെ ഭാഗമായി പോളിന് പൌരസ്വീകരണം നല്‍കാനുളള ഒരുക്കത്തിലാണ് ജന്മനാട്.

ഷിക്കാഗോയിലെ കൌണ്ടി ഹോസ്പിറ്റലിലെ സ്റാഫ് നഴ്സ് ലാലിയാണ് ഭാര്യ. കോട്ടയം മോനിപ്പിള്ളി വേളാശേരി കുടുംബാഗമാണ്. മക്കള്‍: കിരണ്‍, കെവിന്‍, ക്രിസ്റഫര്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം