സൈപ്രസ് എയര്‍വേസ് അടച്ചുപൂട്ടി
Sunday, January 11, 2015 7:10 AM IST
നിക്കോസിയ: സൈപ്രസിന്റെ ദേശീയ വ്യോമയാന കമ്പനി അടച്ചുപൂട്ടി. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ നല്‍കിയ 65 മില്യന്‍ യൂറോയുടെ സഹായം തിരിച്ചുനല്‍കാന്‍ ഇയു കമ്മീഷന്‍ ആവശ്യപ്പെട്ടതോടെയാണ് കമ്പനി കൂടുതല്‍ പ്രതിസന്ധിയിലായതെന്നാണ് റിപ്പോര്‍ട്ട്.

65 മില്യന്‍ കമ്പനിക്കു നല്‍കിയത് അനധികൃതമായായിരുന്നു എന്നു വ്യക്തമായതിനെത്തുടര്‍ന്നാണ് തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടത്. കഷ്ടപ്പെടുന്ന കമ്പനികളെ സഹായിക്കാനുള്ള മാനദണ്ഡം സൈപ്രസ് സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്‍ വിലയിരുത്തിയത്.

93 ശതമാനം സൈപ്രസ് സര്‍ക്കാര്‍ ഓഹരിയുള്ള കമ്പനിക്ക് 2007 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തിലാണ് സഹായം നല്‍കിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍