നാഷണല്‍ ഫുട്ബോള്‍ ലീഗ് എംവിപി അവാര്‍ഡ് ജെ.ജെ.വാട്ട്സിന്
Saturday, January 10, 2015 5:04 AM IST
ഹൂസ്റ്റണ്‍: നാഷണല്‍ ഫുട്ബോള്‍ ലീഗ് (എന്‍എഫ്എല്‍) പരമോന്നത ബഹുമതി മോസ്റ്റ് വാല്യുബിള്‍ പ്ളെയര്‍ (ഏറ്റവും നല്ല കളിക്കാരന്) അവാര്‍ഡിന് ഹൂസ്റ്റന്‍ ടെക്സാസ് ഡിഫന്‍സീവ് ജെ.ജെ.വാട്ട് അര്‍ഹനായി.

ഡിഫന്‍സീവ് പ്ളെയര്‍ എംവിപിയായി തിരഞ്ഞെടുക്കപ്പെടുന്നത്. എല്‍എഫ്എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. 2014 ല്‍ അവസാനിച്ച ലീഗ് മത്സരങ്ങളില്‍ ജെ. ജെ. വാട്ട് ആയിരുന്നു ഏറ്റവും മികച്ച കളിക്കാരന്‍.

2014 മത്സര സീസണ്‍ അവസാനിച്ചതോടെ പ്രൊ ഫുട്ബോള്‍ ഫോക്കസ് ഓരോ കളിക്കാരുടേയും ഗ്രേഡ് കണക്കാക്കിയാണ് എംവിപിയെ കണ്െടത്തിയത്. ഏറ്റവും ഉയര്‍ന്ന ഗ്രേഡ് (107.5) ജെജെക്കാണ് ലഭിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ലഭിച്ച ഗ്രേഡ് മറികടക്കാന്‍ ഈ വര്‍ഷം വാട്ട്സിനു കഴിഞ്ഞു.

തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇദ്ദേഹം എല്‍എല്‍എഫ് എംവി.പിയായി തിരഞ്ഞെടുക്കപ്പെടുന്നത്. രണ്ടാം സ്ഥാനം ഏറണ്‍ റോജേഴ്സ് കരസ്ഥമാക്കി.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍