സ്വാമി വിവേകാനന്ദ എന്‍ഡോവ്മെന്റ് ചെയര്‍: ധനശേഖരണത്തിന് തുടക്കം കുറിച്ചു
Saturday, January 10, 2015 5:03 AM IST
കലിഫോര്‍ണിയ: അമേരിക്കയിലെ പ്രധാന യൂണിവേഴ്സിറ്റികളില്‍ ഹിന്ദുയിസം പഠന വിഷയമാക്കുന്നതിന് സ്വാമി വിവേകാനന്ദ ചെയറിനുവേണ്ടിയുളള ധന സമാഹരണത്തിന് ഡിസംബര്‍ അവസാനവാരം 30 ന് തുടക്കം കുറിച്ചു.

കലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധര്‍മ സിവിലൈസേഷന്‍ ഫൌണ്േടഷനാണ് ഫണ്ട് സമാഹരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കലിഫോര്‍ണിയായില്‍ മാത്രം സ്വാമി വിവേകാനന്ദ എന്‍ഡോവ്മെന്റ് ചെയറിനുവേണ്ടി 3.3 മില്യണ്‍ ഡോളറാണ് പ്രതീക്ഷിക്കുന്നത്.

ധര്‍മ സിവിലൈസേഷന്‍ ഫൌണ്േടഷന്‍ കലിഫോര്‍ണിയ യൂണിവേഴ്സിറ്റിയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ സ്വാമി വിവേകാനന്ദന്റെ നൂറ്റി അമ്പതാം ജന്മ വാര്‍ഷികം ആഘോഷിച്ച 2012 ല്‍ സ്കൂള്‍ ഓഫ് റിലീജിയനില്‍ വിസിറ്റിങ്ങ് ഫാക്കല്‍റ്റി ആരംഭിച്ചിരുന്ന രണ്ടാം ഘട്ടമെന്ന നിലയിലാണ്. 2015 ല്‍ ഹിന്ദു ധര്‍മ പഠനത്തിന്റെ ഭാഗമായി സ്വാമി വിവേകാനന്ദ എന്‍ഡോവ്ഡ് ചെയര്‍ ഫണ്ട് രൂപീകരിക്കുന്നത്. നാല് ഘട്ടങ്ങളായി 2017 ല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സഹകരിക്കുവാന്‍ താല്പര്യമുളളവര്‍ ഡി.സി.എഫ് 805 433 7351 നമ്പറിലോ ശാളീ.ീറലളൌമെ.ീൃഴ എന്ന മെയിലോ ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍