വ്യത്യസ്ത വിഭവങ്ങളുമായി ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ചകള്‍ ഈയാഴ്ച
Saturday, January 10, 2015 5:02 AM IST
ന്യൂയോര്‍ക്ക് : ഏഷ്യാനെറ്റ് ന്യൂസ്, ഞായറാഴ്ച വൈകിട്ട് ഏഴിന് (ഈ എസ് ടി/ ന്യൂയോര്‍ക്ക് സമയം) അമേരിക്കയിലെ വൈവിധ്യമാര്‍ന്ന വിശേഷങ്ങളുമായെത്തുകയാണ്, അമേരിക്കന്‍ കാഴ്ചകളിലൂടെ.

മിസ്് ഇന്ത്യ യൂഎസ്എ 2014 ലെ പ്രസക്ത ഭാഗങ്ങളും, സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുമാണൂ ഈ ആഴ്ച സംപ്രേഷണം ചെയ്യുന്നത്.

ന്യൂജേഴ്സിയിലും പരിസര പ്രദേശത്തുമായി കഴിഞ്ഞ 25 വര്‍ഷമായി മലയാളി വിശ്വാസികള്‍ കൂടിവരുന്ന സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ഭക്തിസാന്ദ്രമായ സില്‍വര്‍ ജൂബിലി ആഘോഷങ്ങളാണ് പ്രേഷകരുടെ മുന്നില്‍ എത്തിക്കുന്നത്. ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പള്ളി വികാരിയയിരിക്കുന്ന ഫാ. സണ്ണി ജോസഫ് ആണ്.

അമേരിക്കയിലെ ഇന്ത്യന്‍ യുവതികളുടെ സൌന്ദര്യ മത്സരമായ, മിസ്സ് ഇന്ത്യ യൂ എസ് എ 2014 ലും അമേരിക്കന്‍ കാഴ്ചകളിലൂടെ സംപ്രേഷണം ചെയ്യുന്നുണ്ട് ഈയാഴ്ച. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇന്ത്യന്‍ സുന്ദരികള്‍ പങ്കെടുത്ത ഈ മത്സരത്തില്‍ കിരീടമണിഞ്ഞത്, വിജയവാഡയില്‍ നിന്നും, അറ്റ്ലാന്റ ജോര്‍ജിയയിലേക്കു കുടിയേറിയ പ്രണതി രംഗരാജുവാണു. സിയാറ്റിലില്‍ നിന്നും മലയാളിയായ ആഞ്ജെല ഗോറാഫിയും മത്സരത്തില്‍ പങ്കെടുത്തിരുന്നു. മത്സരത്തില്‍ ഏറ്റവും പോപ്പുലറായ വ്യക്തിക്ക് നല്കുന്ന, മിസ്സ് പോപ്പുലരിറ്റി സ്ഥാനം ആഞ്ജെല കരസ്ഥമാക്കി.

വരുന്ന ആഴ്ചകളിലും വൈവിധ്യമാര്‍ന്ന അമേരിക്കന്‍ വിശേഷങ്ങളുമായിട്ടാണ്, അമേരിക്കന്‍ കാഴ്ചകള്‍ പ്രേഷകരുടെ മുന്നില്‍ എത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് 732 429 9529

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍