'വോയിസ് വിയന്ന' രൂപീകരണം ജനുവരി 10 ന്
Friday, January 9, 2015 10:05 AM IST
വിയന്ന: പുതുവര്‍ഷപുലരിയില്‍ വിയന്ന മലയാളികള്‍ക്ക് സമ്മാനമായി ഒരു സംഘടന കൂടി പിറക്കുന്നു. 'വോയിസ് വിയന്ന' എന്ന പേരിലാണ് പുതിയ സംഘടന അറിയപ്പെടുക. പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് അറുതി നേടാനും മലയാള മണ്ണിന്റെ പൈതൃകം കാത്തു സൂക്ഷിക്കാനും വളര്‍ന്നു വരുന്ന തലമുറ നമ്മുടെ സംസ്കാരം നിലനിര്‍ത്തികൊണ്ട് പോകുന്നതിനും തനതായ കലകളെ തൊട്ടുണര്‍ത്തുന്നതിനും വേണ്ടിയാണ് 'വോയിസ് വിയന്ന' ഒരു കലാ, സാംസ്കാരിക സംഘടനയായി നിലവില്‍ വരുന്നത്. കുട്ടികളിലെ സര്‍ഗവൈഭവും കായികകഴിവുകളും പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് സംഘടനയ്ക്കുവേണ്ടി ജോണ്‍സണ്‍ വാഴലാനിക്കല്‍ പറഞ്ഞു.

സംഘടനയുടെ ഔപചാരിക ഉദ്ഘാടനം ജനുവരി 10ന് (ശനി) വിയന്നയിലെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയിലെ ന്യൂക്ളിയര്‍ പവര്‍ ഡിവിഷന്റെ മേധാവി തോമസ് കോശി നിര്‍വഹിക്കും. വോയിസ് വിയന്നയുടെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചിംഗും ഫാ. ഡേവിസ് കളപ്പുരയ്ക്കല്‍ നിര്‍വഹിക്കും. കുട്ടികളുടെ കലാപരിപാടിയും സ്നേഹവിരുന്നും ഉദ്ഘാടനദിനത്തെ ആഘോഷസന്ദ്രമാക്കും.

സംഘടനയുടെ പുതിയ ഭാരവാഹികളായി ജോണ്‍സണ്‍ വാഴലാനിക്കല്‍ (പ്രസിഡന്റ്), മേഴ്സി കക്കാട്ട് (വൈസ് പ്രസിഡന്റ്), ജീവന്‍ ജോണ്‍ തോമസ് (സെക്രട്ടറി), പ്രെതി മലയില്‍, മീനു ഇയാത്തുകളത്തില്‍ (ജോ. സെക്രട്ടറിമാര്‍), സുനില കോര (ട്രഷറര്‍), ടോണി സ്റീഫന്‍ (ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് സെക്രട്ടറി), ലിന്‍ഡോ പാറയ്ക്കല്‍ (യുത്ത് കോഓര്‍ഡിനേറ്റര്‍), ജോര്‍ജ് കക്കാട്ട് (പിആര്‍ഒ കം വെബ്മാസ്റര്‍), ഷാജു കട്ടിപ്പുരയ്ക്കല്‍, ഷിന്റോ ജോസ് (ഡിസൈനര്‍), മനോജ് അവരപ്പാട്ട്, സ്റാന്‍ലി പുതുപ്പള്ളില്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ജോബി ആന്റണി