ഡാളസ് ഹിന്ദു സൊസൈറ്റിക്ക് പുതിയ നേതൃത്വം
Friday, January 9, 2015 10:04 AM IST
ഡാളസ്: ഡാളസിലെ കേരള ഹിന്ദു സൊസൈറ്റി 2015 -16 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഗോപാലപിള്ള (പ്രസിഡന്റ്), രാമചന്ദ്രന്‍ നായര്‍ (വൈസ് പ്രസിഡന്റ്), രാജേഷ് കൈമള്‍ (സെക്രട്ടറി), സോമന്‍ നായര്‍ (ട്രഷറര്‍), ഉല്ലാസ് നെല്ലിപുനത്തു (ജോ. സെക്രട്ടറി), ഉണ്ണിനായര്‍ (ജോ. ട്രഷറര്‍), എന്നിവരേയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി രമണികുമാര്‍, ഇന്ദിര പത്മനാഭന്‍, വിനോദ് നായര്‍എന്നിവരേയും തെരഞ്ഞെടുത്തു.

ഹിന്ദു സൈസൈറ്റി പുതിയതായി നിര്‍മിച്ച കെഎച്ച്എസ് സ്പിരിച്വല്‍ ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്.

നിര്‍മാണം പൂര്‍ത്തിയായി വരുന്ന ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാകര്‍മ്മം മേയില്‍ നടക്കാനിരിക്കെ പുതിയതായി ചുമതലയേറ്റ അംഗങ്ങള്‍ക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് നിറവേറ്റാനുള്ളതെന്ന് പ്രസിഡന്റ് ഗോപാല പിള്ള അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍