യാത്രയപ്പ് നല്‍കി
Friday, January 9, 2015 10:03 AM IST
കുവൈറ്റ്: കുവൈറ്റിലെ സാമൂഹ്യ രംഗങ്ങളിലെ നിറസാന്നിധ്യവും വിദ്യാഭ്യാസപ്രവര്‍ത്തകനുമായിരുന്ന മുഹമ്മദ് നൌഷാദിന് എംഇഎസ് കുവൈറ്റ് യാത്രയപ്പ് നല്‍കി.

രണ്ട് പതിറ്റാണ്ടിലേറെയായി എംഇഎസ് കുവൈറ്റിലും മറ്റു സംഘങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു വരുന്ന നൌഷാദിന്റെ എളിമയും പ്രവര്‍ത്തന ശൈലിയും അനുകരണീയമാണെന്ന് എംഇഎസ് പ്രസിഡന്റ് സാദിക്കലി പറഞ്ഞു. എംഇഎസ് മുന്‍ ഭാരവാഹികളായിരുന്ന സിദ്ധിക് വലിയകത്ത്,മുഹമ്മദ് റാഫി, അഷ്റഫ് അയൂര്‍, ഖലീല്‍ അടൂര്‍, സുബൈര്‍, ഹസന്‍ മാങ്ങാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. എംഇഎസ് നല്‍കിയ സ്നേഹ ഉപഹാരം കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് സാദിക്കലി, മുഹമ്മദ് നൌഷാദിന് സമ്മാനിച്ചു.

വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും എംഇഎസ് കുവൈറ്റ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പ്രശംസനീയവുമാണെന്ന് മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ജനറല്‍ സെക്രട്ടറി ടി.വി അര്‍ഷാദ് സ്വാഗതവും റമീസ് നന്ദിയും പറഞ്ഞു. സഹീര്‍, ജസീന്‍, ഫിറോസ്, റഹീസ്, നാസര്‍ ഇക്ബാല്‍, ഉസ്മാന്‍ കോയ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍