വാരാന്ത്യത്തില്‍ ജര്‍മനിയെ കാത്തിരിക്കുന്നത് കൊടുങ്കാറ്റ്
Friday, January 9, 2015 10:01 AM IST
ബര്‍ലിന്‍: ഈ വാരാന്ത്യത്തില്‍ ജര്‍മനിയില്‍ കൊടുങ്കാറ്റടിക്കാന്‍ സാധ്യത. കാലാവസ്ഥ പൊതുവില്‍ കലുഷിതമായിരിക്കുമെന്നും മുന്നറിയിപ്പ്.

ഈ സമയത്ത് കാടുകളിലും മറ്റും കയറിയിറങ്ങുന്നത് അപകടമായിരിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ കടലിലും മലമ്പ്രദേശങ്ങളിലും കാറ്റിന്റെ ശക്തി മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വരെയാകുമെന്നും കണക്കാക്കുന്നു.

ശനിയാഴ്ച ഉച്ചയോടെ ക്രിസ്റ്റ്യന്‍, ഫെലിക്സ് എന്ന ന്യൂനമര്‍ദങ്ങള്‍ തമ്മില്‍ സംഘര്‍ഷവും പ്രതീക്ഷിക്കാം. ഇത് കാലാവസ്ഥ കൂടുതല്‍ കലുഷിതമാകാന്‍ കാരണമാകും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍