ക്വീന്‍സില്‍ സപ്തതി കഴിഞ്ഞവരെ ആദരിക്കുന്നു
Friday, January 9, 2015 9:58 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ് ഭദ്രാസന കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ക്വീന്‍സ് ബ്രൂക്കിലിന്റെ ലോംഗ് ഐലന്‍ഡ് ഏരിയായിലുള്ള 70 വയസ് കഴിഞ്ഞവരെ ആദരിക്കുന്നു.

ജനുവരി 11ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നിക്കോളാവോസിന്റെ അധ്യക്ഷതയില്‍ എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കുന്ന സമ്മേളനത്തിലാണ് ആദരിക്കല്‍ ചടങ്ങ് നടക്കുക.

ക്വീന്‍സ്, ബ്രൂക്കിലിന്‍, ലോംഗ് ഐലന്‍ഡ് പ്രദേശത്തുള്ള സെന്റ് ബസേലിയോസ് ചര്‍ച്ച്, ബ്രൂക്കിലിന്‍, സെന്റ് ബസേലിയോസ് ചര്‍ച്ച്, എല്‍മോണ്ട്, സെന്റ് ബേസില്‍ ചര്‍ച്ച്, ഫ്രാങ്ക്ളിന്‍ സ്ക്വയര്‍, സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച്, ചെറിലെയിന്‍, സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച്, എല്‍മോണ്ട്, സെന്റ് മേരീസ് ചര്‍ച്ച്, ജാക്സണ്‍ ഹൈറ്റ്സ്, സെന്റ് മേരീസ് ചര്‍ച്ച്, വെസ്റ് സേവില്‍, സെന്റ് തോമസ് ചര്‍ച്ച്, ലോംഗ് ഐലന്‍ഡ് എന്നീ പള്ളികളില്‍നിന്നുള്ളവരെയാണ് ആദരിക്കുന്നത്.

ചടങ്ങില്‍ കൌണ്‍സില്‍ അംഗങ്ങള്‍, ഭദ്രാസന അസംബ്ളി അംഗങ്ങള്‍, ആത്മീയ സംഘടനയുടെ ഭാരവാഹികള്‍, മറ്റു അഭ്യുദയകാംഷികള്‍ എന്നിവര്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: റവ. ഫാ. എം.കെ കുര്യാക്കോസ്, ഫിലിപ്പോസ് ഫിലിപ്പ് 845 642 2060, അജിത് വട്ടശേരില്‍ 845 821 0627, വര്‍ഗീസ് പോത്താനിക്കാട് 917 488 2590

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍