തോമസ് കുര്യന്‍ അച്ചന് യാത്രയയപ്പ് നല്‍കി
Friday, January 9, 2015 2:42 AM IST
ഷിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വികാരിയായി സേവനം അനുഷ്ഠിച്ചുവന്ന ഫാ.തോമസ് കുര്യന് യാത്രയയപ്പ് നല്കി.

ഡിസംബര്‍ 28-ന് ഞായറാഴ്ച വി. കുര്‍ബാനാനന്തരം കൂടിയ യോഗത്തില്‍ ഇടവകയിലെ വിവിധ ഭക്ത സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് കുര്യന്‍ പി. ജോര്‍ജ്, മാമ്മന്‍ കുരുവിള, ബിന ജേക്കബ്, സിന്‍സി വര്‍ഗീസ്, അല്‍ബിന്‍ പാലമലയില്‍, ലൈസാമ്മ ജോര്‍ജ്, ഫെബിന്‍ ഓലിക്കര, ഡെവിന്‍ ഉമ്മന്‍, ഡീക്കന്‍ ലിജു പോള്‍, മേഴ്സി സ്കറിയ എന്നിവര്‍ പ്രസംഗിച്ചു. റവ.ഫാ. ജിനോ വര്‍ഗീസ് വിശിഷ്ടാതിഥിയായിരുന്നു. ഇടവകയുടെ പുതിയ വികാരിയായി റവ.ഫാ. വര്‍ഗീസ് തെക്കേക്കര ഇടവകയില്‍ ചാര്‍ജ് എടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം