അയര്‍ലന്‍ഡില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജനുവരി 10 ന്
Thursday, January 8, 2015 10:12 AM IST
ഡബ്ളിന്‍: ഐര്‍ ഫ്രന്റ്സ് ന്യൂഇയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജനുവരി 10ന് (ശനി) നടക്കും. ഡബ്ളിന്‍ ബാല്‍ഡോയല്‍ ബാഡ്മിന്റണ്‍ സെന്ററിലാണ് മത്സരം.

രാവിലെ ഒമ്പതിന് മത്സരങ്ങള്‍ ആരംഭിക്കും. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടക്കും. ഡബ്ളിന്‍ സൈമണ്‍ കമ്യൂണിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0871320706.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍