ഡോ. ആസാദ് മൂപ്പന് ഗ്ളോബല്‍ വൈറസ് നെറ്റ്വര്‍ക്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ അംഗത്വം
Thursday, January 8, 2015 10:10 AM IST
ബാള്‍ട്ടിമോര്‍: വൈറല്‍ രോഗങ്ങളും അതുവഴിയുണ്ടാകുന്ന മരണങ്ങളും തടയുന്നതിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന വൈറസ് ഗവേഷകരുടെ കൂട്ടായ്മയായ ഗ്ളോബല്‍ വൈറസ് നെറ്റ്വര്‍ക്കിന്റെ (ജിവിഎന്‍) ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് പ്രമുഖ ഭിഷഗ്വരനും സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ആസാദ് മൂപ്പനെയും യുഎസില്‍ നിന്നുള്ള പ്രമുഖ ഭിഷഗ്വരനായ ഡോ. എം.വി പിള്ളയെ സീനിയര്‍ കണ്‍സള്‍ട്ടന്റായും തെരഞ്ഞെടുത്തു.

ജിവിഎന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാന്‍ എന്‍. സ്കോട്ട് ഫൈന്‍, ജിവിഎന്‍ സഹസ്ഥാപകനും ഡബ്ളിനില്‍ യൂണിവേഴ്സിറ്റി കോളജിലെ ജിവിഎന്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഡയറക്ടറുമായ വില്യം ഹാള്‍, ജിവിഎന്‍ പ്രസിഡന്റ് ഷാറോണ്‍ ഹ്രിങ്കോ എന്നിവരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ആരോഗ്യരക്ഷാ മേഖല വിപുലീകരിക്കുന്നതില്‍ പരിഷ്കര്‍ത്താവാണ് ഡോ. ആസാദ് മൂപ്പന്‍. ലോകമെങ്ങും വിശിഷ്യാ ഇന്ത്യയില്‍ ജി.വി.എന്‍ വിപുലമാക്കുന്നതിനും, ഇനിയും കണ്െടത്തിയിട്ടില്ലാത്ത വൈറസുകളില്‍ നിന്നടക്കമുള്ള വൈറല്‍ അസുഖങ്ങള്‍ക്കെതിരെ ആഗോള സുരക്ഷാ ശൃംഖല സ്ഥാപിക്കുകയെന്ന ലക്ഷ്യസാക്ഷാത്കാരത്തിനും അദ്ദേഹത്തിന്റെ ആശയങ്ങള്‍ സഹായകമാവുമെന്ന് ജിവിഎന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് ഡോ. മൂപ്പനെ സ്വാഗതം ചെയ്ത്് സ്കോട്ട് ഫൈന്‍ പറഞ്ഞു.

ജിവിഎന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്െടന്നും മരണകാരണമാകുന്ന അസുഖങ്ങള്‍ക്കെതിരെ ആഗോള ജാഗ്രത സൃഷ്ടിക്കാന്‍ പൊതു-സ്വകാര്യ ആരോഗ്യ മേഖലകള്‍ തമ്മില്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. വൈറസ് അസുഖങ്ങളും അവയുടെ പാതയും കണ്െടത്തുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലുമായി ഹോസ്പിറ്റലുകളും മെഡിക്കല്‍ സെന്ററുകളും ഫാര്‍മസികളും ഡയഗ്നോസ്റിക് - സ്പെഷാലിറ്റി സെന്ററുകളുമടക്കം 200-ല്‍പരം യൂണിറ്റുകളുള്ള അസ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമാണ് ഡോ. ആസാദ് മൂപ്പന്‍. ഹെല്‍ത്ത്കെയര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, അക്കാഡമിക് ആന്‍ഡ് റിസര്‍ച്ച് സംവിധാനങ്ങള്‍, മെഡിക്കല്‍ കോളജുകള്‍, അത്യന്താധുനിക മെഡിക്കല്‍ സിറ്റി എന്നിവയും അസ്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. എംബിബിഎസ്, ജനറല്‍ മെഡിസിനില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദങ്ങളും ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് നെഞ്ചുരോഗ വിഭാഗത്തില്‍ ഡിപ്ളോമയും അദ്ദേഹം നേടിയിട്ടുണ്ട്.

ജിവിഎന്നില്‍ സീനിയര്‍ അഡ്വൈസറായി ചേര്‍ന്ന ഡോ. എം.വി പിള്ള തോമസ് ജെഫേഴ്സണ്‍ യൂണിവേഴ്സിറ്റിയില്‍ മെഡിസിന്‍ വിഭാഗം പ്രഫസറും അസ്റര്‍ മെഡ്സിറ്റിയില്‍ ഓങ്കോളജി വിഭാഗം തലവനുമാണ്. കേരളത്തിലെയും ഇന്ത്യയിലെ മറ്റിടങ്ങളിലെയും വൈറോളജിസ്റുകള്‍ക്ക് പരിശീലന, ഗവേഷണ സൌകര്യങ്ങളൊരുക്കി ജിവിഎന്നിനെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയിലും ഇന്ത്യയിലും വൈറോളജിയില്‍ അതിവൈദഗ്ധ്യമുള്ള ഭിഷഗ്വരനാണ് ഡോ. പിള്ളയെന്നും ആഗോളാടിസ്ഥാനത്തില്‍ വൈറോളജി വിപുലീകരിക്കാന്‍ അദ്ദേഹത്തിനും ഡോ. മൂപ്പനുമൊപ്പം പ്രവര്‍ത്തിക്കുന്നത് ഗുണകരമാവുമെന്നും ജിവിഎന്‍ പ്രസിഡന്റ് ഷാറോണ്‍ ഹ്രിങ്കൌ പറഞ്ഞു.