സമസ്ത മനാമ ഹയര്‍ സെക്കന്‍ഡറി മദ്രസ വിദ്യാര്‍ഥികളുടെ മൌലീദ് മജ്ലിസ് സംഘടിപ്പിച്ചു
Thursday, January 8, 2015 8:02 AM IST
മനാമ: മീലാദ് കാമ്പയിനിന്റെ ഭാഗമായി മനാമ സമസ്ത മദ്രസ വിദ്യാര്‍ഥികള്‍ 'അന്ത്യപ്രവാചകരിലൂടെ അള്ളാഹുവിലേക്ക്' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച മൌലീദ് മജ്ലിസ് ഏറെ ശ്രദ്ധേയമായി. സദര്‍ മുഅല്ലിം എം.സി. മുഹമ്മദ് മുസ്ലിയാര്‍, മൂസ മൌലവി, അബ്ദുള്‍ റഹ്മാന്‍ മുസ്ലിയാര്‍, ഖാസിം മുസ്ലിയാര്‍ എന്നിവര്‍ സംബന്ധിച്ചു. സ്റാഫ് സെക്രട്ടറി ഇബ്രാഹിം ദാരിമിയുടെ അധ്യക്ഷതയില്‍ ഉമറുല്‍ ഫറൂഖ് ഹുദവി ഉദ്ഘാടനം ചെയ്തു. എസ്കെഎസ്ബിവി വിദ്യാര്‍ഥികള്‍ പരിപാടി നിയന്ത്രിച്ചു. മിര്‍ഫാദ് നന്ദിയും പറഞ്ഞു.