മലയാളി അസോസിയേഷന്‍ ഓഫ് റോക്ലാന്‍ഡ് കൌണ്ടി ക്രിസ്മസ്, ന്യൂഇയര്‍ ഫാമിലി നൈറ്റ് ജനുവരി 16 ന്
Thursday, January 8, 2015 8:01 AM IST
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ലാന്‍ഡ് കൌണ്ടി (ങഅഞഇ) ക്രിസ്മസ്,ന്യൂഇയര്‍ ഫാമിലി നൈറ്റ് ജനുവരി 16 ന് (വെള്ളി) വൈകുന്നേരം ഏഴു മുതല്‍ ഓറഞ്ച്ബര്‍ഗിലുള്ള സിതാര്‍ പാലസില്‍ സംയുക്തമായി ആഘോഷിക്കുന്നു.

റോക്ലാന്‍ഡ് കൌണ്ടിയിലുള്ള യുവജനങ്ങളുടെ നൃത്ത നൃത്യങ്ങള്‍, സംഗീത കലാവിരുന്നുകള്‍ എന്നിവയോടെ ആഘോഷങ്ങള്‍ക്ക് തിരശീല ഉയരും. വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കും. പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി കല്ലൂപ്പാറ 845 596 0935. സിബി ജോര്‍ജ് 816 786 9159, സന്തോഷ് മണലില്‍ 845 499 1407.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ