പ്രതിഭ കുവൈറ്റ് സാഹിത്യചര്‍ച്ച നടത്തി
Thursday, January 8, 2015 8:00 AM IST
കുവൈറ്റ് സിറ്റി: പ്രതിഭ കുവൈറ്റ് ഫഹാഹീലില്‍ 44-ാമത് പ്രതിമാസ സാഹിത്യചര്‍ച്ച നടത്തി. പ്രേമന്‍ ഇല്ലത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ 2014 ഡിസംബര്‍ ലക്കത്തെ ലിറ്റില്‍ മാസികയായ 'നഹ്ള'യുടെ പ്രകാശനം കഥാകൃത്ത് ബാബു കുഴിമറ്റം എഡിറ്ററായ ജവഹര്‍ കെ. എന്‍ജിനിയര്‍ക്ക് കോപ്പി നല്‍കി നിര്‍വഹിച്ചു.

അബ്ദുള്‍ ലത്തീഫ് നീലേശ്വരം, ചുനക്കര രാജപ്പന്‍, പ്രവീണ്‍ കൃഷ്ണ, ഹരി പറവൂര്‍, വി.ജി രാജന്‍, ഏബ്രഹാം ഇട്ടിക്കടവില്‍, ബെസി കടവില്‍, പി.എന്‍ കൃഷ്ണന്‍ കുട്ടി, ഗിരിമന്ദിരം ശശികുമാര്‍, കെ.എം റിയാസ്, ശാന്തന്‍ ചെട്ടിക്കാട് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് പ്രസംഗിച്ചു.

ജനുവരി ലക്കത്തെ ലിറ്റില്‍ മാസികയിലേക്കുള്ള സൃഷ്ടികള്‍ ജനുവരി 12 ന് മുമ്പായി ുൃമവേശയവമസം@ഴാമശഹ.രീാ, ുൃമവേശയവമസം@്യമവീീ.രീാ എന്നീ വിലാസങ്ങളിലേക്ക് അയയ്ക്കാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍