അല്‍ സൂര്‍ പവര്‍ സ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും
Thursday, January 8, 2015 8:00 AM IST
കുവൈറ്റ്: കുവൈറ്റില്‍ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന അല്‍ സൂര്‍ പവര്‍ സ്റേഷന്‍ ഈ വര്‍ഷം പകുതിയോടെ പ്രവര്‍ത്തന സജ്ജമാകുമെന്ന് നിര്‍മാണപ്രവര്‍ത്തന ചുമതലയുള്ള കണ്‍സോര്‍ഷ്യമായ ശമല്‍ അല്‍ സൂര്‍ അല്‍ ഔല അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി ഏഴു ടര്‍ബനുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ 226 മെഗാവാട്ട് ശേഷിയുള്ള അഞ്ചു ടര്‍ബനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ബാക്കി രണ്െടണ്ണം ജൂണിനു മുമ്പായി നിര്‍മാണം പൂര്‍ത്തിയാക്കും. പരിസ്ഥിതി സൌഹൃദപരമായി നിര്‍മിക്കുന്ന പദ്ധതിയില്‍ നിന്നും പ്രതിദിനം 1500 മെഗാവാട്ട് വൈദ്യുതി ഉത്പാദനവും 4,80,000 ഘനമീറ്റര്‍ വെള്ളം ശുദ്ധീകരിക്കുവാനും സാധിക്കും. പൂര്‍ണതോതിലുള്ള ഉല്പാദനം അടുത്തവര്‍ഷമാകും ആരംഭിക്കുക. പദ്ധതി പൂര്‍ണമാകുന്നതോടെ കുവൈറ്റിന്റെ വൈദ്യുതി ഉത്പാദനത്തിന്റെ പത്തുശതമാനം അല്‍ സൂര്‍ പവര്‍ സ്റേഷന്റെ സംഭാവനയായിരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍