കെകെഎംഎ അബു ഖലീഫ ബ്രാഞ്ചിന് പുതിയ ഭാരവാഹികള്‍
Thursday, January 8, 2015 8:00 AM IST
കുവൈറ്റ്: കെകെഎംഎ അബു ഖലീഫ ബ്രാഞ്ചിന് പുതിയ ഭാരവാഹികള്‍. 2015-16 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പി. റഫീക്ക് (പ്രസിഡന്റ്), പി.എം ഹാരിസ്, എം. നിസാമുദ്ദീന്‍, ഷറഫുദ്ദീന്‍, എം. മുജീബ്, എം. മുഹമ്മദ് (വൈസ് പ്രസിഡന്റുമാര്‍), പി.എം ജാഫര്‍ (ജനറല്‍ സെക്രട്ടറി), പി.എം സഫുവാന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ജെ.എന്‍ സമീര്‍ (അഡ്മിന്‍. സെക്രട്ടറി), കെ.പി ഹംസകുട്ടി (ട്രഷറര്‍), എന്‍. അബ്ദുള്ള (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

സംസം റഷീദ് തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. സമ്മേളനം കെകെഎംഎ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. റഫീക്ക് അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് തയ്യില്‍ മുഖ്യ പ്രഭാഷണം നടത്തി. ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂര്‍, വൈസ് ചെയര്‍മാന്‍ പി.കെ അക്ബര്‍ സിദ്ദിക്ക്, ഇബ്രാഹിം കുന്നില്‍, എച്ച്.എ ഗഫൂര്‍, നൌഫല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി പി.എം ഹാരിസ് സ്വാഗതവും ജാഫര്‍ വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

നജ്മുദ്ദീന്‍, റഫീക്ക് ഉസ്മാന്‍, മാസ്റര്‍ അബ്ദുള്‍ ബാസിത് എന്നിവരെ ചടങ്ങില്‍ കേന്ദ്ര പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് തയ്യില്‍ അനുമോദിച്ചു. ഹനീഫ് പടന്ന നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍