സ്വിറ്റ്സര്‍ലന്‍ഡില്‍ പുതിയ ചാരിറ്റി സൊസൈറ്റി 'ഏയ്ഞ്ചല്‍സ്' തുടക്കം കുറിച്ചു
Wednesday, January 7, 2015 10:24 AM IST
ബാസല്‍: കേരള കള്‍ച്ചറല്‍ ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് ബസലിന്റെ നേതൃത്വത്തില്‍ പുതിയ ചാരിറ്റി സൊസൈറ്റിക്ക് ഏയ്ഞ്ചല്‍സ് തുടക്കം കുറിച്ചു. ഏയ്ഞ്ചല്‍സ് എന്ന് നാമകരണം ചെയ്ത സൊസൈറ്റി വഴി ജീവകാരുണ്യ പ്രവര്‍ത്തനവും സാമൂഹ്യസേവനവും കേരള കള്‍ച്ചറല്‍ ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് നിര്‍വഹിക്കും.

ബാസല്‍ സെന്റ്് ദേവാലയഹാളില്‍ നടന്ന ക്രിസ്മസ്, പുതുവത്സരാഘോഷ വേളയില്‍ ഫാ. ഷാജി ഒസിഡി ദീപം തെളിച്ച് ഉദ്ഘാടനം നടത്തി. തുടര്‍ന്ന് ചാരിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനവും ംംം.മിഴലഹയെമലെഹ.രീാ, ംം.സരരെയമലെഹ.രീാ എന്ന വെബ്സൈറ്റിന്റെ പ്രകാശനവും നിര്‍വഹിച്ചു.

പുതിയ ഭാരവാഹികളായി ബോബി ചിറ്റട്ടില്‍ (വൈസ് പ്രസിഡന്റ്), ആന്‍സമ്മ മുട്ടപ്പിള്ളില്‍ (സെക്രട്ടറി), സാലി തിരുതനത്തില്‍ (ട്രഷറര്‍), സിമ്മി ചിറക്കല്‍ (പിആര്‍ഒ), മേഴ്സി തോട്ടുകടവില്‍ (ജോ. സെക്രട്ടറി) എന്നിവരേയും കോ ഓര്‍ഡിനേറ്റര്‍മാരായി ലില്ലി മടശേരി, ലിസി കുരീക്കല്‍, റീന മാന്‍കുടിയില്‍ എന്നവരെയും തെരഞ്ഞെടുത്തു.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അമ്പതോളം അംഗങ്ങളെ സമ്പാദി ക്കുവാന്‍ കഴിഞ്ഞ സൊസൈറ്റി അംഗങ്ങളില്‍ നിന്നും അഭ്യുദയ കാംക്ഷികളില്‍ നിന്നും സ്വീകരിക്കുന്ന തുക അര്‍ഹിക്കുന്നവര്‍ക്ക് നല്‍കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് പ്രസിഡന്റ് ലിജി ചക്കാലയ്ക്കല്‍ അറിയിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ കൂടി പങ്കാളികളാക്കുന്നതിന്റെ ഭാഗമായി കൊയിന്‍സ് കളക്ഷന്‍ ബോക്സ് വിതരണം ചെയ്തു.

സമ്മേളനവും പൊതുപരിപാടികളും ലാലു ചിറക്കല്‍, തോമസ് ചിറ്റാട്ടില്‍ എന്നിവര്‍ മോഡറേറ്റ് ചെയ്തു. സിബി തോട്ടുകടവില്‍ അധ്യക്ഷത വഹിച്ചു. ലാലു ചിറക്കല്‍ റിപ്പോര്‍ട്ട് വായിച്ചു. ബെന്നി മുട്ടപിള്ളില്‍ കണക്കും അവതരിപ്പിച്ചു. കലാപരിപാടികള്‍ക്കു പുറമേ വിഭവ സമൃദ്ധമായ ഭക്ഷണവും സംഘാടകര്‍ ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍