ഫ്രാന്‍സിന്റെ ഇസ്ലാമികവത്കരണം ചിത്രീകരിക്കുന്ന നോവല്‍ വിവാദമാകുന്നു
Wednesday, January 7, 2015 10:22 AM IST
പാരീസ്: ഫ്രാന്‍സില്‍ ഇസ്ലാമിക ഭരണം നടപ്പാക്കുന്നതായി ചിത്രീകരിക്കുന്ന നോവല്‍ രാജ്യത്ത് വന്‍ വിവാദത്തിനു കേന്ദ്രമാകുന്നു. യൂണിവേഴ്സിറ്റികളില്‍ ഖുറാന്‍ പഠിപ്പിക്കുന്നതും സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നതും ബഹുഭാര്യാത്വം നിയമപരമാക്കുന്നതുമായൊരു സമൂഹത്തെയാണ് നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്.

2022 ഓടെ ഇസ്ലാമൈസേഷന്റെ വ്യക്തമായ സൂചനകള്‍ കാണുമെന്നും മുസ്ലിം നേതാവ് രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നുമൊക്കെ നോവലിസ്റ് ഭാവനയില്‍ കാണുന്നു. ഇതോടെ സ്ത്രീകള്‍ ജോലികള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുമെന്നു പറയുന്നു.

എന്നാല്‍, ഇതൊക്കെ ഇസ്ലാം വിരുദ്ധ വികാരം ശക്തമാക്കാന്‍ കരുതിക്കൂട്ടി എഴുതിവച്ചിരിക്കുന്നതാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. സൌമിസന്‍ എന്ന നോവല്‍ രചിച്ചിരിക്കുന്നത് മിച്ചല്‍ ഹൌലബെക്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍