ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരളാവിഭാഗത്തിന്റെ സംഗീത ദൃശ്യ വിരുന്ന് 'മധുരിക്കും ഓര്‍മകളേ' ജനുവരി 10 ന്
Wednesday, January 7, 2015 10:13 AM IST
മസക്റ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരളാവിഭാഗം ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗീത ദൃശ്യ വിരുന്ന് 'മധുരിക്കും ഓര്‍മകളേ' ജനുവരി 10ന് (ശനി) വൈകുന്നേരം ആറു മുതല്‍ അല്‍ഫലാജ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗം കണ്‍വീനര്‍ റെജിലാല്‍ കൊക്കാടന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പ്രശസ്ത ഗായകരായ വൈക്കം വിജയലക്ഷ്മി, ശ്രീറാം, കല്ലറ ഗോപന്‍ എന്നിവര്‍ നയിക്കുന്ന പഴയതും പുതിയതുമായ നാടകഗാനങ്ങള്‍ കോര്‍ത്തിണക്കി, കെപിഎസി നാടക ഗാനങ്ങളുടെ ദൃശ്യാവിഷ്കാരത്തോടുകൂടി, ഒരുക്കുന്ന സംഗീത ദൃശ്യപരിപാടിയിലേക്കുള്ള പ്രവേശനം സൌജന്യമാണ്.

വൈകുന്നേരം അഞ്ചു മുതല്‍ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം അനുവദിക്കും. പ്രമുഖ കലാസാംസ്കാരിക സംഘമായ 'ഭാവലയ'യുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നാടക ഗാനങ്ങള്‍ മലയാളിയുടെ സാമൂഹിക സാംസ്കാരിക രംഗത്തിനു നല്‍കിയ സംഭാവന നിസ്തൂലമാണ്. സാമൂഹ്യ മാറ്റത്തിനു കാരണമായ ഗാനങ്ങളുടെ സ്മരണ പുതുക്കലാണ് കേരള വിഭാഗം ഒരുക്കുന്ന 'മധുരിക്കും ഓര്‍മകളേ' എന്ന സംഗീത ദൃശ്യപരിപാടി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം