ഖുര്‍ആന്‍ പഠനത്തിന് ഊന്നല്‍ നല്‍കി ഖുര്‍ആന്‍ ഓണ്‍വെബ്നെറ്റ് പ്രകാശിതമായി
Wednesday, January 7, 2015 10:10 AM IST
മനാമ: ഖുര്‍ആന്‍ പഠന രംഗത്ത് നൂതന സാങ്കേതിക വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സമഗ്ര ഖുര്‍ആന്‍ പഠന പോര്‍ട്ടലായ ഖുര്‍ആന്‍ ഓണ്‍ വെബ് ഡോട്ട് നെറ്റ് (ൂൌൃമിീിംലയ.ില) പ്രകാശിതമായി.

കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ പാണക്കാട് സയിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സന്നദ്ധ സംഘടനയായ മിഷന്‍സോഫ്റ്റ് ഫൌണ്േടഷനാണ് ഈ ഉദ്യമത്തിനുപിന്നില്‍.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സെക്രട്ടറിയായിരുന്ന കെ.വി. മുഹമ്മദ് മുസ്ലിയാര്‍ കൂറ്റനാട് രചിച്ച അഞ്ചു വാല്യങ്ങളുള്ള മലയാളത്തിലെ ഫത്ഹുറഹ്മാനും ഉത്തരേന്ത്യയിലെ പ്രസിദ്ധ പണ്ഡിതനായിരുന്ന അഹ്മദ് റസാഖാന്‍ ബറേല്‍വിയുടെ ഉര്‍ദു പരിഭാഷയും അബ്ദുള്‍ മാജിദ് ദരിയാബാദിയുടെ ഇംഗ്ളീഷ് പരിഭാഷയുമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ലോകപ്രശസ്ത ഖുര്‍ആന്‍ പാരായണ വിദഗ്ധരായ ഈജിപ്റ്റിലെ അബ്ദുള്‍ ബാസിത്ത് ബിന്‍ അബ്ദുസമദ്, സദിയിലെ അബ്ദുറഹ്മാന്‍ അല്‍ ഹുദൈഫി, കുവൈറ്റിലെ മിശാരി ബിന്‍ റാഷിദ് അല്‍ആഫാസി എന്നിവരുടെ പാരായണ സൌന്ദര്യവും ആസ്വദിക്കാന്‍ സൈറ്റില്‍ അവസരമുണ്ട്.

ഖുര്‍ആനിലെ വാക്കുകള്‍ ടൈപ്പ് ചെയ്ത് അവയുടെ അധ്യായം, ജൂസ്അ്, അര്‍ഥം എന്നിവ വളരെയെളുപ്പം കണ്ടുപിടിക്കാന്‍ സൈറ്റില്‍ സകര്യം ഉണ്ട്. കൂടാതെ ഖുര്‍ആനിലെ പ്രത്യേക അധ്യായത്തിന്റെ പേര്, സൂക്തം നമ്പര്‍, പേജ് നമ്പര്‍ എന്നിവ നല്‍കിയാല്‍ അവയുടെ പാരായണം ശ്രവിക്കാനും വിവിധ ഭാഷയിലുള്ള പരിഭാഷ വായിക്കുവാനും സാധിക്കും. ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ പഠിച്ചെടുക്കാന്‍ പ്രത്യേകം 'തജ്വീദ്' സൌകര്യവും ഒരുക്കിയിട്ടുണ്ട്.

ആറായിരത്തിലധികം വരുന്ന സൂക്തങ്ങളുടെ ഓരോന്നും വേര്‍തിരിച്ചുള്ള പരിഭാഷകളുടെ ശബ്ദരേഖ കൂടി ഉള്‍പ്പെടുത്തുന്നതിന്റെ പണിപ്പുരയിലാണ് വെബ്സൈറ്റിന്റെ പിന്നണി പ്രവര്‍ത്തകരെന്ന് ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഫൈസല്‍ നിയാസ് ഹുദവി കൊല്ലം പറഞ്ഞു. ഖുര്‍ആനുമായി ബന്ധപ്പെട്ട ഒട്ടനവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സമ്പൂര്‍ണ ഖുര്‍ആനിക് വിജ്ഞാനകോശമാക്കി സൈറ്റിനെ മാറ്റുകയാണ് മിഷന്‍സോഫ്റ്റിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളത്തിലെ മുന്‍നിര ഇസ്ലാമിക് സൈറ്റുകളില്‍ ഒന്നായ ഇസ്ലാം ഓണ്‍ വെബ് ഡോട്ട് നെറ്റ് (ശഹെമാീിംലയ.ില) ആണ് ഫൌണ്േടഷന്റെ ആദ്യ ഓണ്‍ലൈന്‍ സംരംഭം. ഇതിന്റെ കന്നഡ പതിപ്പുകൂടി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സമിിമറമ.ശഹെമാീിംലയ.ില എന്നപേരില്‍ ആരംഭിച്ചിരുന്നു. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ആസ്ഥാനമായാണ് ഫൌണ്േടഷന്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയിലും ഗള്‍ഫുരാജ്യങ്ങളിലെ വിവിധയിടങ്ങളിലുമായി സൈറ്റിന്റെ പ്രകാശന പരിപാടികള്‍ നടന്നു.

ബഹ്റിന്‍ തല പ്രകാശനം സമസ്ത ബഹ്റിന്‍ പ്രസിഡന്റ് സയിദ് ഫക്റുദ്ദീന്‍ തങ്ങള്‍ മനാമ സ്വലാത്ത് ഹാളില്‍ നിര്‍വഹിച്ചു. സമസ്ത ബഹ്റിന്‍ ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുള്‍ വാഹിദ്, ട്രഷറര്‍ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, മുസ്തഫ കളത്തില്‍, കോഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി, മൂസ മൌലവി വണ്ടൂര്‍, ഹാഫിള്‍ ഷറഫുദ്ദീന്‍, ശഹീര്‍ കാട്ടാമ്പള്ളി, മുഹമ്മദലി വളാഞ്ചേരി സംബന്ധിച്ചു.