കെകെഎംഎ അബാസിയ ബ്രാഞ്ചിന് പുതിയ ഭാരവാഹികള്‍
Wednesday, January 7, 2015 7:39 AM IST
കുവൈറ്റ്: കെകെഎംഎ അബാസിയ ബ്രാഞ്ചിന് പുതിയ ഭാരവാഹികള്‍. 2015-16 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി മജീദ് റവാബി (പ്രസിഡന്റ്), അബ്ദുള്‍ മുനീര്‍ കുണിയ (വര്‍ക്കിംഗ് പ്രസിഡന്റ്), അബ്ദുള്‍ നസീര്‍. വി.കെ. സലിം കെ.എം ശിഹാബുദ്ദീന്‍, എം.എം. മുഹമ്മദ് എസ്. നജ്മുദ്ദീന്‍ (വൈസ് പ്രസിഡന്റുമാര്‍), വി.എച്ച്. മുഹമ്മദ് മുസ്തഫ (ജനറല്‍ സെക്രട്ടറി), ഹനീഫ് വി.വി. (ഓര്‍ഗനൈസിംഗ് സെക്രട്ടറി) അബ്ദുള്‍ കരീം സി. അബ്ദുള്‍ ലത്തീഫ് (അഡ്മിന്‍. സെക്രട്ടറി) മുഹമ്മദ് ഹനീഫ സലാം പടന്ന (ട്രഷറര്‍), അബ്ദുള്‍ റഹ്മാന്‍ പി.എം (ഓഡിറ്റര്‍), ഡയറക്ടര്‍മാരായി സാജിദ് എന്‍, സര്‍ജാദ് സി, മുനീര്‍ അഹമ്മദ് പി.കെ, അബ്ദുള്‍ ഹാരിസ്. കെ.എം, അഷ്റഫ് കെ.പി, ഷാഹുല്‍ ഹമീദ് കെ.എ, മുഹമ്മദ് ഹനീഫ, മുഹമ്മദ് കുഞ്ഞി സി.എം, മുഹമ്മദ് അലി, ഉസ്മാന്‍ മഠത്തില്‍ എന്നവരെ തെരഞ്ഞെടുത്തു. പി.ടി. അബ്ദുള്‍ അസീസ് തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.

യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മജീദ് റവാബി അധ്യക്ഷത വഹിച്ചു. കെകെഎംഎ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് തൈയില്‍ മള്‍ട്ടി മീഡിയ പ്രസന്റേഷന്‍ അവതരിപ്പിച്ചു.

ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂര്‍, വൈസ് ചെയര്‍മാന്മാരായ പി.കെ അക്ബര്‍ സിദ്ദീക്ക്, എന്‍.എ മുനീര്‍, ജനറല്‍ സെക്രട്ടറി കെ. ബഷീര്‍, വര്‍ക്കിംഗ് പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ എന്നിവര്‍ സംബന്ധിച്ചു. സിഎഫ്ഒ അലി മാത്ര, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ പയ്യന്നൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. മാസ്റര്‍ ബാസിത്തിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തില്‍ സി. അബ്ദുള്‍ കരീം സ്വാഗതം പറഞ്ഞു. സെക്രട്ടറി മുഹമ്മദ് മുസ്തഫ വി.എച്ച് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ അബ്ദുള്‍ മുനീര്‍ കുണിയ വരവ് ചെലവു കണക്കും അവതരിപ്പിച്ചു. ഹക്കീം ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നജ്മുദ്ദീന്‍, റഫീക്ക് ഉസ്മാന്‍, മാസ്റര്‍ അബ്ദുള്‍ ബാസിത് എന്നിവരെ ചടങ്ങില്‍ കേന്ദ്ര പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് തൈയില്‍ അനുമോദിച്ചു. ഹനീഫ് പടന്ന നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍