മലയാളം ടെലിവിഷനില്‍ പാര്‍ഥസാരഥിപിള്ളയുമായി അഭിമുഖം ജനുവരി ഏഴിന്
Wednesday, January 7, 2015 7:36 AM IST
ന്യൂയോര്‍ക്ക്: കഴിഞ്ഞ 30 വര്‍ഷങ്ങളായി അമേരിക്കയില്‍ നിന്ന് ശബരിമലയിലേക്ക് ഭക്തന്മാരെ കൊണ്ടു പോകുന്നതിനു നേതൃത്വം നല്‍കുന്ന വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ് പ്രസിഡന്റ് ഗുരുസ്വാമി പാര്‍ഥസാരഥി പിള്ളയുമായി വിനീത നായര്‍ നടത്തിയ അഭിമുഖം മലയാളം ടെലിവിഷന്‍ യുഎസ്എ 'മുഖാമുഖം' എന്ന പരിപാടിയിലൂടെ സംപ്രേഷണം ചെയ്യുന്നു.

ജനുവരി ഏഴിന് (ബുധന്‍) വൈകുന്നേരം ഏഴിനും ജനുവരി 10 ന് (ശനി) രാത്രി എട്ടിനും പരിപാടി സംപ്രേഷണം ചെയ്യും.

മറ്റുള്ള പുണ്യസ്ഥലങ്ങളില്‍ നിന്നും ശബരിമലയെ വ്യതസ്തമാകുന്നതെന്ത്, അമേരിക്കയില്‍ നിന്നു കൊണ്ടു തന്നെ ശബരിമല ദര്‍ശനത്തിനുള്ള വ്രതാനുഷ്ഠാനങ്ങള്‍ ഭക്തന്മാര്‍ക്ക് എങ്ങനെ നിര്‍വഹിക്കാം, വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റിന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലെ മലയാളികള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയ വിഷയങ്ങള്‍ അഭിമുഖത്തില്‍ കൂടി ഗുരുസ്വാമി പാര്‍ഥസാരഥി പിള്ള വിശദീകരിക്കുന്നു.