ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബ് പ്രതിഷേധിച്ചു
Wednesday, January 7, 2015 7:36 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാന മുന്‍ പ്രസിഡന്റ് ജി.കെ. പിള്ളയ്ക്കെതിരെ നടന്ന ആക്രമണത്തില്‍ ഇന്തോ- അമേരിക്കന്‍ പ്രസ്ക്ളബ് പ്രതിഷേധിച്ചു. കുറ്റവാളിയെ എത്രയും വേഗത്തില്‍ നിയമത്തിനു മുന്നിലെത്തിക്കണമെന്നും ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അമേരിക്കന്‍ മലയാളികള്‍ മുന്‍കരുതലുകളെടുക്കണമെന്നും പ്രസ്ക്ളബ് പ്രസിഡന്റ് അജയ്ഘോഷ് ആവശ്യപ്പെട്ടു.

അക്രമത്തിനിരയായ സമയത്തും ആത്മധൈര്യം കൈവിടാത്ത ജി.കെ. പിള്ള വേഗത്തില്‍ സുഖം പ്രാപിച്ച് വീണ്ടും പൊതുപ്രവര്‍ത്തന രംഗത്തു സജീവമാകുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.