ഹുസ്റന്‍ നായര്‍ സര്‍വീസ് സൊസേറ്റിക്ക് നവ നേതൃത്വം, മാധവ് ദാസ് പ്രസിഡന്റ്
Wednesday, January 7, 2015 3:26 AM IST
ഹുസ്റന്‍: 2015-2017 വര്‍ഷത്തില്‍ ഗ്രേറ്റര്‍ ഹുസ്റന്‍ നായര്‍ സര്‍വീസ് സൊസൈറ്റിക്ക് പുതിയ സാരഥികള്‍. പ്രസിഡന്റ് മാധവ് ദാസ് നായര്‍ ,സെക്രടറി അജിത് നായര്‍ ,വൈസ് പ്രസിഡന്റ് മോഹന്‍ പിള്ള ,ട്രഷറര്‍ ആനന്ദ് ബി നായര്‍ ,ജോയിന്റ് സെക്രടറി സുനില്‍ നായര്‍ ,ജോയിന്റ് ട്രഷറര്‍ സുരേഷ് രാമകൃഷ്ണന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു . ഇവരെക്കൂടാതെ മുന്‍ പ്രസിഡന്റുമാരായ ഹരിഹരന്‍ നായര്‍ ,പൊന്നു പിള്ള എന്നിവരും ഹരി ശിവ രാമന്‍ , സുരേഷ് തമ്പി ,നാരായണന്‍ നായര്‍ എന്നിവരും അടുത്ത രണ്ടു വര്‍ഷത്തേക്ക് സംഘടനയെ നയിക്കും.

പ്രവാസി സംഘടനാ പ്രവര്‍ത്തനത്തില്‍ വര്‍ഷങ്ങളോളം വിജയകരമായ പ്രവര്‍ത്തനം നടത്തിയ പരിചയ സമ്പന്നരും ,യുവത്വത്തിന്റെ പ്രസരിപ്പും സംയോജിക്കുന്ന പുതിയ കമ്മിറ്റി സംഘടനയുടെ ക്രിയാത്മകമായ വളര്‍ച്ച ലക്ഷ്യം വയ്ക്കുന്നുവെന്ന് പ്രസിഡന്റ് മാധവ് ദാസും സെക്രടറി അജിത്തും അറിയിച്ചു .സമുദായത്തിന്റെയും ,സമുദായം ഉള്‍ക്കൊള്ളുന്ന ഹിന്ദു പൈതൃകത്തിന്റെയും വൈഭവം ,വരും തലമുറയിലേക്കു എത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധമായി നിന്ന് കൊണ്ട് കര്‍മ പരിപാടികള്‍ ആവിഷ്കരിക്കാന്‍ കമ്മിറ്റിയുടെ ആദ്യ യോഗം തീരുമാനിച്ചു. രഞ്ജിത്ത് നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം