വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Tuesday, January 6, 2015 9:57 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ പ്രബലമായ വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ (പ്രസിഡന്റ്), ടെറന്‍സണ്‍ തോമസ് (സെക്രട്ടറി), കെ.കെ. ജോണ്‍സണ്‍ (ട്രഷറര്‍), തോമസ് കോശി (വൈസ് പ്രസിഡന്റ്), ആന്റോ വര്‍ക്കി (ജോയിന്റ് സെക്രട്ടറി) എന്നിവരേയും ട്രസ്റി ബോര്‍ഡ് ചെയര്‍മാനായി ജെ. മാത്യുസിനേയും തെരഞ്ഞെടുത്തു.  

കമ്മിറ്റി അംഗങ്ങളായി ജോയി ഇട്ടന്‍, ഗണേഷ് നായര്‍, കൊച്ചുമ്മന്‍ ജേക്കബ്, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍, എം.വി. കുര്യന്‍, ചാക്കോ പി. ജോര്‍ജ്, ജോണ്‍ കെ. മാത്യു, ലിജോ ജോണ്‍, സുരേന്ദ്രന്‍ നായര്‍, എബി ജോണ്‍, ജോണ്‍ തോമസ്, എ.വി. വര്‍ഗീസ്, രത്നമ്മ രാജന്‍, വര്‍ഗീസ് തൈക്കൂടന്‍ എന്നിവരേയും ട്രസ്റി ബോര്‍ഡ് മെംബറായി രാജന്‍ ടി. ജേക്കബിനേയും ഓഡിറ്റായി രാജ് തോമസിനേയും തെരഞ്ഞെടുത്തു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീകുമാര്‍ ഉണ്ണിത്താന്‍ വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ കമ്മിറ്റി മെംബര്‍, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബറായും പിആര്‍ഒ ആയും പ്രവര്‍ത്തിക്കുന്നു.

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടെറന്‍സണ്‍ തോമസ് വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്റെ ട്രഷറര്‍, സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൂടാതെ ഫൊക്കാന ജനറല്‍ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ ട്രസ്റി ബോര്‍ഡ് മെംബറാണ്.

ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. ജോണ്‍സണ്‍ ഡബ്ള്യുഎംഎയുടെ കമ്മിറ്റി മെംബര്‍, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം അറിയപ്പെടുന്ന ഒരു കലാകാരന്‍ കൂടിയാണ്.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തോമസ് കോശി വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷനില്‍ രണ്ടുതവണ പ്രസിഡന്റായിരുന്നിട്ടുണ്ട്. ഇന്ത്യന്‍ അമേരിക്കന്‍ ട്രൈസ്റേറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റും അതോടൊപ്പം വെസ്റ്ചെസ്റര്‍ കൌണ്ടി ഹനമന്‍ റൈറ്റ്സ് കമ്മീഷണര്‍ ആയും സേവനം അനുഷ്ഠിക്കുന്നു. കൂടാതെ ഫോമയില്‍ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്റെ കമ്മിറ്റി മെംബറായി സേവനം അനുഷ്ഠിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തിയാണ്. നല്ലൊരു കലാകാരനും കൂടിയാണ്.

ട്രസ്റി ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജെ. മാത്യൂസ് വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായും ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ്, ലാനയുടെ വൈസ് പ്രസിഡന്റ്, ഫൊക്കാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, ഫൊക്കാന ട്രസ്റി ബോര്‍ഡ് മുന്‍ സെക്രട്ടറി ഗണേഷ് നായര്‍, ഫോമ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ്, മുന്‍ ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.ജെ. ഗ്രിഗറി, കൊച്ചുമ്മന്‍ ജേക്കബ്, മുന്‍ പ്രസിഡന്റ് കറൂര്‍ രാജന്‍ എന്നിവര്‍ എല്ലാ ഭാവുകങ്ങളും നേര്‍ന്നു. 

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ