ജര്‍മനി നാണ്യചുരുക്ക ഭീഷണിയില്‍
Tuesday, January 6, 2015 9:56 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ നാണ്യപെരുപ്പം 2009 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ഡിസംബറില്‍ 0.2 ശതമാനം മാത്രമാണ് നാണ്യപെരുപ്പം.

കഴിഞ്ഞ വര്‍ഷത്തെ ശരാശരി കണക്കാക്കിയാലും 0.9 ശതമാനം മാത്രമാണ് രാജ്യത്തെ നാണയപെരുപ്പം. അപകടകരമായ നിലയാണിത്. രാജ്യം നാണ്യചുരുക്കത്തിലേക്ക് വഴുതാനുള്ള ശക്തമായ സാധ്യതയാണ് ഇതിലൂടെ ലഭിക്കുന്നത്.

നവംബറിലെ 0.6 ശതമാനത്തില്‍നിന്നാണ് ഡിസംബറില്‍ 0.2 ശതമാനമായത്. പതിനാറ് ജര്‍മന്‍ സ്റേറ്റുകളില്‍നിന്നുള്ള വിവരങ്ങള്‍ അപഗ്രഥിച്ച് തയാറാക്കുന്ന അന്തിമ കണക്ക് ജനുവരി 16ന് പുറത്തുവരും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍