ബ്ളാറ്ററിനെതിരെ പടയാരുക്കം; ഫിഫാ പ്രസിഡന്റാവാന്‍ ജോര്‍ദാന്‍ രാജാവ് ആല
Tuesday, January 6, 2015 7:51 AM IST
ബര്‍ലിന്‍: അഞ്ചാം തവണയും ഫിഫായുടെ പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന നിലവിലെ ഫിഫാ പ്രസിഡന്റ് ജോസഫ് സെപ് ബ്ളാറ്ററിനെ കടപുഴക്കാന്‍ ജോര്‍ദാന്‍ രാജാവ് ആലി ബിന്‍ അല്‍ ഹുസൈന്‍ പടയൊരുക്കം നടത്തുന്നു. എഴുപത്തിയെട്ടു വയസുകാരനായ ബ്ളാറ്റര്‍ സ്വിറ്റ്സര്‍ലന്‍ഡുകാരനാണ്.

മുപ്പത്തിയൊന്‍പതുകാരനായ പ്രിന്‍സ് ആലി നിലവില്‍ ഫിഫായുടെ വൈസ് പ്രസിഡന്റാണ്. 1999 മുതല്‍ ജോര്‍ദാന്‍ ഫുട്ബോള്‍ പ്രസിഡന്റും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റുമായ ഇദ്ദേഹം 2011 ലാണ് ഫിഫായുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.

2018 (റഷ്യ), 2022 (ഖത്തര്‍) എന്നീ വര്‍ഷങ്ങളിലെ ലോകകപ്പിന് വേദി നിശ്ചയിക്കാന്‍ കോഴ വാങ്ങിയെന്ന മിഷായേല്‍ ഗ്രാസിയയുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ വിലക്ക് ലഭിച്ചിരുന്ന പ്രിന്‍സ് ആലിയുടെ വിലക്ക് നീക്കിയിരുന്നു. ദുബായിലെ കുതിരയോട്ടം മല്‍സരത്തിന്റെ ഉടമ ഷെയ്ക്ക് മുഹമ്മദിന്റെ ഭാര്യാ സഹോദരനാണ് ആലി.

ഫിഫാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശക പത്രിക കൊടുക്കേണ്ട അവസാന തീയതി ജനുവരി 29 ആണ്. ഈ വര്‍ഷം മേയ് 29 നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍