ക്രിസ്മസ് കരോള്‍: സെന്റ് മൈക്കിള്‍സ് കൂടാരയോഗത്തിന് ഒന്നാം സ്ഥാനം
Tuesday, January 6, 2015 7:44 AM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയില്‍ ക്രിസ്മസ് കരോളിനുള്ള ഒന്നാം സ്ഥാനം സെന്റ് മൈക്കിള്‍സ് കൂടാരയോഗത്തിന് ലഭിച്ചു. കൂടാരയോഗത്തിലെ എല്ലാവീടുകളിലും പോയി കരോള്‍ ഗാനങ്ങള്‍ ആലപിച്ച്, ഏറ്റവും കൂടുതല്‍ സംഭാവനയും സ്വരൂപിച്ചതാണ് സെന്റ് മൈക്കിള്‍സിനെ സമ്മാനത്തിലെത്തിച്ചത്.

ജാനുവരി നാലിന് (ഞായര്‍) രാവിലെ 10ന് നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം വികാരി ഫാ. ഏബ്രഹാം മുത്തോലത്തില്‍നിന്നും ഒന്നാം സ്ഥാനത്തിനുള്ള ട്രോഫി, കൂടാരയോഗം കണ്‍വീനര്‍ ബിനോയി കിഴക്കനടിയും ഇപ്പോഴത്തെ കണ്‍വീനറായ തങ്കമ്മ നെടിയകാലയും എല്ലാ കൂടാരയോഗം കുടുംബങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങി.

രണ്ടാം സ്ഥാനം സെന്റ് അഗസ്ത്യന്‍ കൂടാരയോഗത്തിനും മൂന്നാം സ്ഥാനം ഇന്‍ഫന്റ് ജീസസ് കൂടാരയോഗത്തിനുമാണ് ലഭിച്ചത്. സ്ത്രീകളും കുട്ടികളും ചേര്‍ന്ന് രണ്ടാഴ്ചയോളം നീണ്ടുനിന്ന കരോള്‍ ഗാനത്തിന് പോയതും ആസ്വദിച്ച് കരോള്‍ ഗാനങ്ങളാലപിച്ച് ഇതൊരു ആഘോഷമാക്കിയ സെന്റ് മൈക്കിള്‍സ് കൂടരയോഗത്തിന്റെ ക്രിസ്മസ് കരോളിന് നേതൃത്വം വഹിച്ചത് മാത്യു മൂന്നുപുരയും രാജ ചൊള്ളച്ചേല്‍, രാജന്‍ കുടിലി, സണ്ണി ചെമ്മാച്ചേല്‍, സണ്ണി മുത്തോലത്ത്, മജു ഓട്ടപ്പള്ളി, സാബു മുത്തോലം, സുനില്‍ കോയിത്തറ, ബിനോയി കിഴക്കനടി എന്നിവരാണ്.