മലയാളി സമാജം കേരളോത്സവം സമാപിച്ചു
Tuesday, January 6, 2015 7:43 AM IST
അബുദാബി: അബുദാബി മലയാളി സമാജം കേരളോത്സവം ശ്രദ്ധേയമായി. കേരളത്തിന്റെ ഗ്രാമങ്ങളില്‍ കാണുന്നതരത്തിലുള്ള ആഘോഷങ്ങളുടെ തനി പകര്‍പ്പാണ് സമാജം ക്രമീകരിച്ചത്. ബാലവേദി പ്രവര്‍ത്തകരുടെ ഘോഷയാത്രയോടെ ആരംഭിച്ച കേരളോത്സവം ബാലവേദി പ്രവര്‍ത്തകരുടെ കരഘോഷത്തോടെയാണ് അവസാനിച്ചത്.

തുടര്‍ന്ന് നാടന്‍ ഭക്ഷണ ശാലകള്‍, ലേലം വിളികള്‍, മത്സരങ്ങള്‍ എന്നിവ ശ്രദ്ധേയമായി. പ്രശസ്ത സിനിമാതാരം അബിയുടെ കോമഡിഷോ പരിപാടികള്‍ക്ക് മാറ്റുകൂട്ടി. കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങ് കൊഴുപ്പിച്ചു. പിഎസ്സി ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണന്‍ കേരളോത്സവത്തിന്റെ രണ്ടാം ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ലക്കി കൂപ്പണ്‍ നറുക്കെടുപ്പ് മത്സരം നടന്നു.

സുരേഷ് പയ്യന്നൂര്‍, എം.എ ഹാഷിം, ഫസലുദ്ദീന്‍, അഷ്റഫ് പട്ടാമ്പി, സതീഷ് കുമാര്‍, ടി.എ നാസര്‍, സി.പി സന്തോഷ്, എ.എം അന്‍സാര്‍, നിബു സാം ഫിലിപ്പ്, വിജയരാഘവന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള