മനുഷ്യക്കടത്തുകാരുടെ കപ്പലുകള്‍ ഭൂമിയിലെ നരകങ്ങള്‍
Monday, January 5, 2015 10:19 AM IST
റോം: ആഫ്രിക്കയന്‍ അഭയാര്‍ഥികളെ യൂറോപ്യന്‍ തീരത്തെത്തിക്കാന്‍ മനുഷ്യക്കടത്തുകാര്‍ ഉപയോഗിച്ച ചരക്കു കപ്പലിന്റെ ഉള്‍വശത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ആയിരക്കണക്കിന് ഡോളര്‍ നല്‍കി ഇതില്‍ കയറിപ്പറ്റുന്നവരെ കാത്തിരിക്കുന്നത് നരകതുല്യമായ ജീവിതമാണെന്ന് ചിത്രങ്ങളില്‍ വ്യക്തമാവുന്നു.

സിറിയക്കാരനായ ഒരു ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇദ്ദേഹം തനിക്കും ഭാര്യയ്ക്കും യൂറോപ്പിലേക്ക് കടക്കാന്‍ 11,000 ഡോളര്‍ മനുഷ്യക്കടത്തുകാര്‍ക്കു നല്‍കിയിരുന്നുവത്രെ.

കൊടുംതണുപ്പില്‍ ലോഹത്തറയിലാണ് എല്ലാവരെയും കൂട്ടമായി ഇരുത്തുന്നത്. ആളുകള്‍ തിങ്ങിനിറയുന്നതിനാല്‍ കിടക്കാന്‍ മാത്രം ഇടം കിട്ടില്ല. ബ്ളൂ സ്കൈ എം എന്ന കപ്പലില്‍ 796 പേരാണ് ഉണ്ടായിരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍