കുവൈറ്റിലെ ഓര്‍ത്തഡോക്സ് സണ്‍ഡേസ്കൂള്‍ അധ്യാപകര്‍ക്കായി ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു
Monday, January 5, 2015 10:13 AM IST
കുവൈറ്റ്: കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവക സണ്‍ഡേസ്കൂള്‍ സുവര്‍ണ-ജൂബിലിയുമായി ബന്ധപ്പെട്ട് കുവൈറ്റിലെ ഓര്‍ത്തഡോക്സ് സണ്‍ഡേസ്കൂള്‍ അധ്യാപകര്‍ക്കായി ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. 246-ല്‍ പരം അധ്യാപകര്‍ പങ്കെടുത്ത പരിപാടി നാലു സെഷനുകളായി തിരിച്ച് പ്രഗത്ഭര്‍ നേതൃത്വം നല്‍കി.

ഓര്‍ത്തഡോക്സ് സഭ കല്‍ക്കട്ട ഭദ്രാസന മെത്രാപോലീത്തായും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും പത്തനാപുരം സെന്റ് സ്റീഫന്‍സ് കോളജ് സുവോളജി റിസര്‍ച്ച് സെന്റര്‍ ഡയറക്ടറുമായ ഡോ. ജോസഫ് മാര്‍ ദിവന്യാസോസ് ഏലിലൃമഹ ജൃശിരശുഹല ീള ഠലമരവശിഴ എന്ന വിഷയത്തെ ആസ്പദമാക്കി ക്ളാസെടുത്തു. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും എംഎസ്സി ഒന്നാം റാങ്കോടെ പാസായ തിരുമേനി തന്റെ 34-ല്‍ പരം വര്‍ഷത്തെ അധ്യാപന അനുഭവ സമ്പത്തിന്റെ കലവറ തുറന്നപ്പോള്‍ അത് വിഞ്ജാനകുതുകികളായ പുതു തലമുറയ്ക്ക് പുത്തനുണര്‍വായി.

തുടര്‍ന്ന് ഒീം ീ മേസല മി ലളളലരശ്േല രഹമ യമലെറ ീി വേല ു്യരവീഹീഴ്യ അിറ അഴല ഴൃീൌു ീള ൌറലി എന്ന വിഷയത്തില്‍ പ്രഫ. മേരി മാത്യു ക്ളാസെടുത്തു. മലയാളത്തിനും, എംഫിലിനും ഒന്നാം റാങ്ക് നേടി ഒമ്പത് വര്‍ഷം കോട്ടയം ബസേലിയസ് കോളജില്‍ മലയാളം വിഭാഗം മേധാവിയും പിന്നീട് വൈസ് പ്രിന്‍സിപ്പലുമായി റിട്ടയര്‍ ചെയ്ത പ്രഫസറുടെ ക്ളാസ് അതീവ ഹ്യദ്യമായിരുന്നു.

4-ാം സെഷനില്‍ ഒീം ീ ാമസല ്യീൌ രഹമ ാലാീൃമയഹല ീ ്യീൌൃ ൌറലി എന്ന വിഷയം ആധികാരികമായി അവതരിപ്പിച്ച് ഷിബു അലക്സ് പങ്കെടുത്തവരുടെ മനം കവര്‍ന്നു.

പൊതു സമ്മേളനത്തില്‍ ഇടവക വികാരി ഫാ. രാജു തോമസ് അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ. റെജി സി. വര്‍ഗീസ്, സെന്റ് തോമസ് അഹ്മദി ഇടവക വികാരി ഫാ. കുര്യന്‍ ജോണ്‍, സെന്റ് ബേസില്‍ ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വ, ഫാ. ഷിജു ജോണ്‍, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റര്‍ കുര്യന്‍ വര്‍ഗീസ്, ഗോള്‍ഡന്‍ ജൂബിലി ജനറല്‍ കണ്‍വീനര്‍ പി.സി ജോര്‍ജ്, പ്രോഗ്രാം ജോ. കണ്‍വീനര്‍ ജോണ്‍ പി. ഏബ്രഹാം പ്രസംഗിച്ചു. മഹാഇടവകയെ കൂടാതെ സെന്റ് തോമസ്, സെന്റ് ബാസില്‍ ഇടവകകളിലെ അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍